കാമുകന്മാർക്ക് വേണ്ടി പണം ചെലവാക്കിയ ഒരു കഴുതയായിരുന്നു ഞാൻ… പലരും ഒപ്പം വന്നു പണം സമ്പാദിച്ചു പോയി… ഭർത്താക്കന്മാർക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി… ചാർമിള തന്‍റെ ഭൂതകാലം പറയുന്നു…

ഒരുകാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു നടി ചാർമിള. എന്നാൽ വ്യക്തി ജീവിതത്തിൽ ഒരു ദുരന്ത നായിക എന്ന നിലയിലാണ് ഇന്ന് ചാര്‍മിള ഓര്‍മ്മിക്കപ്പെടുന്നത്. പ്രണയങ്ങളും വിവാഹ ജീവിതവും പരാജയപ്പെട്ടതോടെ അവർ പതിയെ സിനിമകളിൽ നിന്നും അകന്നു. പിന്നീട് ഒരു തിരിച്ചു വരവ് സാധ്യമാകാത്തതോടെ ജീവിതം പോലും വഴിമുട്ടി. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്‍റെ വ്യക്തിജീവിതത്തെ കുറിച്ച് അവർ മനസ്സു തുറന്നു.

ഇന്ന് അവസരത്തിനു വേണ്ടി മാത്രം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യം ഇല്ലന്നു ചാര്‍മിള  പറയുന്നു.  നായിക ആയിരുന്നപ്പോൾ ഗ്ലാമർ വേഷം ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് സിനിമയിൽ നിന്നും അഡ്ജസ്റ്റ്മെന്റിന് വേണ്ടി ആരും സമീപിച്ചിരുന്നില്ല. അതിന് പ്രധാന കാരണം തൻറെ പിതാവിൻറെ സുഹൃത്തുക്കളുടെ ശുപാർശയിലാണ് അവസരങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ അച്ഛൻറെ മരണ ശേഷമാണ് അഡ്ജസ്റ്റ്മെന്റ് എന്ന വാക്ക് പോലും കേൾക്കുന്നത്.

Screenshot 1300

ഇന്ന് നിത്യജീവിതത്തിൽ ഏറെ പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന ചാർമിള പറയുന്നത് തനിക്ക് ക്യാരവാനോ നല്ല ഭക്ഷണമോ  ഒന്നും വേണ്ടന്നും ഒരു പുതുമുഖത്തിന് കൊടുക്കുന്ന പണത്തിൽ നിന്നും കുറച്ചു കൂടുതൽ തുക മാത്രം തന്നാൽ മതി എന്നുമാണ്.  ഇന്ന് തമിഴിലും തെലുങ്കിലും ചെറിയ കുട്ടികൾക്കിടയിലാണ് കൂടുതൽ മത്സരങ്ങൾ നടക്കുന്നത്. തന്നെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്നത് ആ കിളവിയുടെ പിറകെ ആര് പോകാനാണ് എന്നാണ്. 

തന്റെ പണം മുഴുവൻ നഷ്ടപ്പെട്ടത് സ്നേഹിച്ചവർക്ക് വീടും വസ്തുവും വാങ്ങി കൊടുത്തതിലൂടെയാണ്. ഭർത്താക്കന്മാർക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വീട്ടിലെ ഉത്തരവാദിത്വം ഒന്നും അറിയിക്കാതെയാണ് അച്ഛൻ വളർത്തിയത്. അതിൻറെ കുഴപ്പമാണ് തനിക്ക് സംഭവിച്ചത്. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ കയ്യിൽ ഒരുപാട് പണം ലഭിച്ചപ്പോൾ എന്തൊക്കെ ഉണ്ടാകാമോ അതെല്ലാം സംഭവിച്ചു. താൻ കാമുകന്മാർക്ക് വേണ്ടി പണം ചെലവാക്കുന്ന ഒരു കഴുതയായി മാറി. പലരും തന്റെ ഒപ്പം കാമുകനായി വന്നത് കുറച്ച് പണം സമ്പാദിച്ച് പോകാൻ വേണ്ടി മാത്രമായിരുന്നെന്നും ചാർമിള പറയുന്നു.