ജീവിച്ചു കൊതി തീരാതെ ആണല്ലോ മോനെ നിൻറെ മടക്കം… ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും… സീമ ജി നായർ…

സമൂഹ മാധ്യമത്തിലൂടെ ഏവർക്കും പരിചിതനാണ് പ്രണവ്. കഴിഞ്ഞ ദിവസമാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി പ്രണവ് മരണത്തിന് കീഴടങ്ങിയത്.  രക്തം ഛര്‍ദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രണവ് മരണപ്പെടുക ആയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവശനിലയിൽ ആയ പ്രണവിന്‍റെ ജീവന്‍  രക്ഷിക്കാൻ കഴിഞ്ഞില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പ്രണവിനെ ഒരിക്കലെങ്കിലും നേരിൽ കാണും എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നതായും അതിന് കഴിഞ്ഞില്ലെന്നും നടി സീമാ ജീ നായർ പ്രണവിന്റെ മരണത്തിനോട് അനുബന്ധിച്ച് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിൽ പറയുന്നു. 

ഷഹാനയുടെ ചിത്രം നെഞ്ചിൽ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ പ്രണവിനെ കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ പ്രണവിന്റെ മരണ വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആണ് വാർത്ത കണ്ടത്. ജീവിച്ചു കൊതി തീരാതെ ആണ് പ്രണവിന്റെ മടക്കം. ഷഹാന എങ്ങനെ ഈ ദുഃഖത്തെ അതിജീവിക്കുമെന്ന് സീമ ജീ നായര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.

Screenshot 1292

സുഹൃത്തിൻറെ ഒപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ ആണ് പ്രണവിന് പരിക്ക് പറ്റുന്നത്. ആ വീഴ്ചകളിൽ നിന്നും പിന്നീട് പ്രണവിനു എഴുന്നേൽക്കാൻ കഴിഞ്ഞില്ല. 2022 മാർച്ച് നാലിലാണ് പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശിനിയായ ഷഹാന കടന്നു വരുന്നത്. ഇരുവരും പരിചയപ്പെടുന്നത് സോഷ്യൽ മീഡിയ വഴിയാണ്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുക ആയിരുന്നു. നിരവധി പേരുടെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. എന്നാല്‍ അപ്രതീക്ഷിതമായ പ്രണവിന്റെ വിയോഗം ഷഹാനയെ തനിച്ചാക്കിയിരിക്കുകയാണ്.