മികച്ച മേക്കിങ്.. വ്യത്യസ്തമായ കഥ… മാസ്മരികമായ തിയറ്റർ എക്സ്പീരിയൻസ്… മിനിസ്ക്രീനില്‍ സൂപ്പര്‍ ഹിറ്റ്… എന്നിട്ടും ആ മോഹൻലാൽ ചിത്രം തീയറ്ററില്‍ പരാജയപ്പെട്ടു….

രണ്ടായിരത്തിൽ തിയേറ്റർ എത്തിയ മോഹൻലാൽ ചിത്രം ആയിരുന്നു ദേവദൂതൻ. സിബി മലയിലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. സിയാദ് കോക്കർ നിർമ്മിച്ച ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഘുനാഥ് പലേരിയായിരുന്നു. വേറിട്ട ഒരു അവതരണവും ആകർഷണീയമായ മേക്കിങ്ങും ചിത്രത്തെ വേറിട്ടതാക്കി. ചിത്രത്തിന് ഹോളിവുഡ് ശൈലിയിലുള്ള പാശ്ചാത്യ സംഗീതം ഒരുക്കിയത് വിദ്യാസാഗർ ആയിരുന്നു. ചിത്രം ഒരു മികച്ച തീയേറ്റർ എക്സ്പീരിയൻസ് തന്നെയാണ്. എന്നാൽ അക്കാലത്തെ പ്രേക്ഷകർക്ക് ആ ചിത്രം മികച്ചതായി തോന്നിയില്ല.  പിന്നീട് മിനി സ്ക്രീനിൽ വന്നതോടെയാണ് ഈ ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതും മലയാളികൾ ഏറ്റെടുക്കുന്നതും. ഈ ചിത്രത്തെക്കുറിച്ച് ഒരു ആരാധകൻ സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായി. ആദർശ് പ്രകാശ് എന്നയാളാണ് ചിത്രത്തിൻറെ മികവിനെ കുറിച്ച് സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കു വെച്ചത്.

ദേവദൂതൻ മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ട ഒരു ചിത്രമാണെന്നും ചിത്രത്തിൻറെ ക്ലൈമാക്സ് ചിത്രീകരിക്കാൻ ഉപയോഗിച്ച് സാങ്കേതികവിദ്യ എടുത്തു പറയേണ്ടത് തന്നെയാണെന്നും ആദർശ് കുറിക്കുന്നു.

Screenshot 1288

എല്ലാ രീതിയിലും മികച്ച ഒരു ചിത്രമായിരുന്നിട്ടു കൂടി ദേവദൂതൻ തിയേറ്ററിൽ പരാജയപ്പെട്ടു. പക്ഷേ ചിത്രത്തിലെ പാട്ടുകൾ എല്ലാം വലിയ ഹിറ്റായി മാറി. മോഹൻലാലിൻറെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ദേവദൂതൻ. ഇപ്പോൾ കണ്ടാലും ആ ചിത്രത്തിനു ഒരു പ്രത്യേക ഫീലാണ് അനുഭവപ്പെടുന്നത്. അതിൻറെ പ്രധാന കാരണം ആ ചിത്രം മേക്ക് ചെയ്തിരിക്കുന്ന രീതിയാണ്. 1997 ൽ പുറത്തിറങ്ങിയ ഗുരുവും ഈ രീതിയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ചിത്രമാണെന്ന് ആദര്‍ശ് പറയുന്നു.