പിരീഡ്സ് സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസത്തെക്കുറിച്ച് നടി രശ്മിക മന്ദാന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. പിരീഡ്സ് ഉണ്ടാകുമ്പോൾ സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക വിഷമത്തെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും വളരെ വിശദമായി തന്നെ അവർ ഈ അഭിമുഖത്തില്‍ സംസാരിച്ചു.
താൻ അടുത്തിടെ കണ്ട ഒരു വീഡിയോയിൽ പറയുന്നത് സ്ത്രീകൾ അവരുടെ ഉള്ളിൽ വേദന കൊണ്ട് നടക്കുന്നവരാണ് എന്നാണ്. പീരീഡ്സിന്റെ വേദന പുരുഷന്മാർക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. കാരണം അവർ എങ്ങനെയാണ് ആ വേദന കൈകാര്യം ചെയ്യുന്നത് എന്ന് അറിയണമായിരുന്നു. എന്നിട്ട് തന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു എത്രത്തോളം വേദനയാണ് സ്ത്രീകൾ അനുഭവിക്കുന്നത് എന്ന്. അവരുടെ ഭാഗത്തു നിന്നുള്ള അപ്പോഴത്തെ റിയാക്ഷൻ എന്താണെന്ന് കാണാൻ ആഗ്രഹമുണ്ട്. അത്രത്തോളം വേദനയിലൂടെയാണ് സ്ത്രീകൾ ആ ദിവസങ്ങളിൽ കടന്നു പോകുന്നത്.
എന്നാൽ എല്ലാ സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാകണമെന്നില്ല. ചില സ്ത്രീകൾക്ക് ഒട്ടും വേദന ഉണ്ടാകാറില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഒന്നു നിൽക്കാൻ പോലും പറ്റുമായിരുന്നില്ല എന്നും രശ്മിക പറയുന്നു.
ഇരിക്കാനോ കിടക്കാനോ പറ്റിയില്ല. എന്നാൽ പീരീഡ്സ് ഉണ്ടാകുമ്പോൾത്തന്നെ അമ്മയ്ക്ക് ഒരു വേദനയും ഉണ്ടാകാറില്ല. ഇത് എല്ലാ സ്ത്രീകൾക്കും ഉള്ള കാര്യമല്ലേ അതിൽ ഇത്ര പരാതി പറയേണ്ട കാര്യം എന്താണ് എന്നാണ് അമ്മ ചോദിക്കാറുള്ളത്. അമ്മ വളരെ ഭാഗ്യവതിയാണ്. ഈ വേദന അമ്മയ്ക്ക് സഹിക്കേണ്ടി വരുന്നില്ല എന്നത് വലിയ കാര്യമാണ്. എന്നാൽ തന്നെ സംബന്ധിച്ച് അങ്ങനെയല്ല. വേദന എന്നത് ആർക്കും കാണിച്ചു കൊടുക്കാൻ പറ്റുന്ന കാര്യമല്ല എന്നും രശ്മിക പറഞ്ഞു.