പ്രായമായതുകൊണ്ട് മമ്മൂട്ടിക്ക് ഇനി മാസ് ചിത്രങ്ങൾ പറ്റില്ല.. മമ്മൂട്ടിയുടെ കയ്യും കാലും ഒന്നും അനങ്ങുന്നില്ല…. മമ്മൂട്ടിയുടെ കാലം കഴിഞ്ഞാൽ ദുൽഖർ ഫീല്‍ഡില്‍ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്… മോഹൻലാൽ അപൂർവ്വ ജന്മമാണ്….ആറാട്ട് സന്തോഷ് വര്‍ക്കി……

മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് പ്രമുഖ ഓൺലൈൻ നിരൂപകനായ ആറാട്ട് സന്തോഷ് വർക്കി നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു. മോഹൻലാൽ എന്ന നടനെ ഇപ്പോൾ തീരെ കാണുന്നില്ലെന്ന് സന്തോഷ് വർക്ക് പറയുന്നു. നടൻ നിലയിലും താരം എന്ന നിലയിലും ബാലൻസ് ചെയ്യുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി ഭീഷ്മ ചെയ്യുന്ന സമയത്ത് തന്നെയാണ് പുഴുവും ചെയ്യുന്നത്. കാരണം മമ്മൂട്ടി തന്നെയാണ് എല്ലാം തീരുമാനിക്കുന്നത് . പ്രായമായതുകൊണ്ട് മമ്മൂട്ടിക്ക് ഇനി മാസ് ചിത്രങ്ങൾ പ്രയാസമാണ്. അത് അദ്ദേഹം തന്നെ സമ്മതിച്ചതാണ്. കയ്യും കാലും ഒന്നും അനങ്ങുന്നില്ല എന്ന് മമ്മൂട്ടി തന്നെ പറഞ്ഞതാണ്. ഇനി മമ്മൂട്ടിക്ക് പുഴു,  നന്പകല്‍ നേരത്തു മയക്കം പോലുള്ള പടങ്ങൾ ഒരുപാട് ചെയ്യാൻ കഴിയും. 

അതേസമയം മോഹൻലാലിന് കുറച്ചുനാൾ കൂടി ആക്ഷൻ സിനിമകൾ ചെയ്യാൻ കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ പിന്നീട് കുറച്ചു കഴിയുമ്പോൾ മോഹൻലാലിനും ഇതേ അവസ്ഥ തന്നെ വരും. മ്മൂട്ടിയും  മോഹൻലാലും കഴിഞ്ഞ് പുതിയ ജനറേഷനിൽ ഏറെ ഇഷ്ടം ഫഹദ് ഫാസിലിനെയാണ്. എന്നാൽ ഫഹദ് ഒരു ബോൺ ആക്ടർ അല്ല. പക്ഷേ നല്ല ആക്ടർ ആണ്. പൃഥ്വിരാജ് ഒരിക്കലും അത്രയും വരില്ല. എന്തായാലും മോഹൻലാലിനെ പോലെ അഭിനയിക്കാൻ ആർക്കും പറ്റില്ല. മോഹൻലാൽ അപൂർവ്വ ജന്മമാണ്. മോഹൻലാലിന് പകരം ഫഹദ് ഫാസിലും മമ്മൂട്ടിക്ക് പകരം പൃഥ്വിരാജും ആയിരിക്കും വരുന്നത്.

പ്രണവിന് അഭിനയത്തിനോട് താല്പര്യം ഇല്ല, ചെറുപ്പത്തിൽ നല്ലൊരു ആക്ടർ ആയിരുന്നു. ദുൽഖർ , ടോവിനോ , നിവിൻ പോളി എന്നിവരൊന്നും ലോങ്ങ് ടൈമിൽ നിൽക്കാൻ പോകുന്നില്ല.

Screenshot 1277
ദുൽഖർ കൂടുതലും ശ്രദ്ധിക്കുന്നത് ബിസിനസിൽ ആണ്. അതിൻറെ ബുദ്ധി മമ്മൂട്ടിയാണ്. ഇവിടെ കൂടുതലായി ഒന്നും ഇല്ലാത്തതുകൊണ്ടാണ് ദുൽഖർ മറ്റ് ഭാഷകളിൽ ശ്രദ്ധിക്കുന്നത്. അതിൽ മമ്മൂട്ടിയുടെ ബുദ്ധിയാണ് വർക്ക് ചെയ്യുന്നത്. മമ്മൂട്ടിയുടെ കാലം കഴിഞ്ഞാൽ ദുൽഖർ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ദുൽഖർ പാവം പയ്യനാണ്. ഇത്തരത്തിൽ പാവം പയ്യന്മാർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല.

പ്രണവ് വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ്. അയാൾക്ക് പണവും ഫെയിമും ഒന്നും വേണ്ട. മോഹൻലാൽ എല്ലാ സ്വാതന്ത്ര്യവും നൽകുന്നുണ്ട്. ചെറുപ്പത്തിൽ നല്ലൊരു നടനായിരുന്നു. എന്നാൽ ഊട്ടിയിൽ പോയി പഠിച്ചതോടെയാണ് ട്രാക്ക് മാറുന്നത്. അല്ലെങ്കിൽ മോഹൻലാലിനെ വെട്ടിക്കുന്ന ഒരു നടൻ ആകുമായിരുന്നു. പ്രണവിന് മറ്റൊരു മൈൻഡ് ആണെന്നും വായന യാത്ര എന്നിലൂടെ ആണ് താല്പര്യമെന്നും സന്തോഷ് വർക്കി പറഞ്ഞു.