മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ നൂറു കോടി ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയർ ബസ്റ്റ് എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു മികച്ച ഫാമിലി ആക്ഷൻ ഡ്രാമയാണ് മാളികപ്പുറം. ചിത്രം പുറത്തിറങ്ങിയ ആദ്യ നാളുകളിൽ തന്നെ ഈ ചിത്രം ഭക്തി വിറ്റു കാശാക്കുന്നു എന്ന ആരോപണം ഉയർന്നുവെങ്കിലും എല്ലാ ആരോപണങ്ങളെയും അതിജീവിച്ച് ചിത്രം വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇപ്പോൾ വീണ്ടും ഈ ചിത്രം ചർച്ചയിലേക്ക് വന്നത് സമൂഹ മാധ്യമത്തിൽ പങ്കു വയ്ക്കപ്പെട്ട ഒരു കുറിപ്പാണ്. ഈ കുറിപ്പിൽ മാളികപ്പുറത്തെ നിശിതമായി വിമർശിക്കുന്നുണ്ട്. പ്രത്യേകിച്ച് ആ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച പെൺകുട്ടിയെ.
മാളികപ്പുറം കണ്ടപ്പോൾ തോന്നിയ ഒരു കാര്യം ആ പെൺകുട്ടിക്ക് അടിയന്തരമായി ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെൻറ് ആവശ്യമുണ്ട് എന്നാണ്. ഇങ്ങനെ പറയാനുള്ള പ്രധാനപ്പെട്ട കാരണം മുത്തശ്ശി പറഞ്ഞു കൊടുത്ത മിത്തുകൾ യാഥാർത്ഥ്യമാണ് എന്ന് എന്ന് കരുതി വളർന്ന ഒരു കുട്ടി അതിന്റെ ഹാലൂസിനേഷനിലൂടെ ആണ് ജീവിക്കുന്നത്. ഈയൊരു കാര്യത്തിൽ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഗംഗയ്ക്ക് സമാനമായ ഒരു കുട്ടിക്കാലം ആണ് ഈ പെൺകുട്ടിക്കും ഉള്ളത് എന്നാതാണ് പ്രധാന വിമർശനം. അച്ഛൻ മരിച്ച ട്രോമയും അച്ഛനെ മോശം അവസ്ഥയിൽ കണ്ടതിന്റെ വിഷമവും ഒക്കെ ആ കുട്ടിയില്‍ ഉണ്ട്.
മാളികപ്പുറം കണ്ട് കരഞ്ഞു എന്നും ഈ ചിത്രം മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കും എന്ന തരത്തിലും പല റിവ്യൂകളും കണ്ടിരുന്നു. എന്നാൽ മാളികപ്പുറം കണ്ടതിനു ശേഷം കരയാനുള്ള ഭാഗം മാത്രം എവിടെയാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾ മികച്ചതാണെന്നും കുറിപ്പിൽ പറയുന്നു.