മനുഷ്യ ശരീരത്തില്‍ അശ്ലീലമായി ഒന്നുമില്ല… അത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്… നടി സീനത്ത് അമന്‍..

ഇന്ത്യൻ സിനിമാ ലോകത്തെ കിരീടമില്ലാത്ത രാജകുമാരി ആയിരുന്നു ഒരുകാലത്ത് സീനത്ത് അമന്‍. സീനത്ത് അമന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രം പുറത്തിറങ്ങിയത് 1978 ലാണ്. അന്ന് അത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ചിത്രത്തിലെ സീനത്തിന്റെ വസ്ത്രധാരണം വലിയ വിമർശനങ്ങൾക്ക് കാരണമായി. അന്നോളം ഇന്ത്യൻ സിനിമയില്‍ കാണാത്ത തരത്തിലുള്ള ഏറെ തുറന്ന വസ്ത്രധാരണ രീതി ആയിരുന്നു ചിത്രത്തിലേത്. ഇതാണ് നടിക്കെതിരെ കടുത്ത അധിക്ഷേപത്തിന് കാരണമായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സീനത്ത് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

ബോളിവുഡിന്റെ ചരിത്രം അറിയാവുന്നവർക്ക് സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ തൻറെ കഥാപാത്രമായ രൂപയെ കുറിച്ചും ഉയർന്നു വന്ന വിവാദങ്ങളെ കുറിച്ച് അറിയാമായിരിക്കുമെന്ന് സീനത്ത് അമന്‍ പറയുന്നു. ഒരു മനുഷ്യന്റെ ശരീരത്ത് അശ്ലീലമായി ഒന്നും കാണാൻ കഴിയാത്തതിനാൽ അന്നത്തെ ആരോപണങ്ങൾ തന്നെ വല്ലാതെ രസിപ്പിച്ചിരുന്നുവെന്ന് സീനത്ത് അമന്‍ പറയുന്നു.

Screenshot 1253

താൻ ഒരു സംവിധായകന്റെ അഭിനേതാവാണ്. അതിലെ രൂപങ്ങൾ തൻറെ ജോലിയുടെ ഭാഗമാണ്. ആ കഥാപാത്രത്തിന്റെ വേഷം ആ കഥയുടെ മൊത്തത്തിലുള്ള കഥയുമായി ബന്ധപ്പെട്ടതല്ല. അത് ആ കഥയുടെ ഭാഗം മാത്രമായിരുന്നു. അതുപോലെതന്നെ ഒരു സിനിമയുടെ സെറ്റിൽ  നൂറുകണക്കിന് ആൾക്കാരുടെ മുന്നിൽ വച്ചാണ് കൊറിയോഗ്രാഫ് ചെയ്യുന്നതും റഹേഴ്സൽ നടത്തുന്നതുമെല്ലാം, അത് സ്ക്രീനില്‍ കാണുന്നതുപോലെയല്ല ചിത്രീകരിക്കുന്നത്.

തന്നെ നാട്ടുകാർ അംഗീകരിക്കുമെന്നോ എന്ന കാര്യത്തിൽ ആദ്യം സംശയം ഉണ്ടായിരുന്നു. പിന്നീട് ചില ടെസ്റ്റുകൾ ഒക്കെ നടത്തിയതിന് ശേഷമാണ് തനിക്ക് അതിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.  ചിത്രത്തിന്‍റെ പ്രതികരണം അറിയാൻ വിതരണക്കാരെ എല്ലാവരെയും ചേർത്ത് പ്രത്യേകം ഒരു ഷോ തന്നെ നടത്തിയിരുന്നു ആദ്യത്തെ  സ്ക്രീനിംഗ് എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ ചിത്രം മികച്ച അഭിപ്രായം നേടുമെന്ന് ഉറപ്പുണ്ടായിരുന്നു എന്ന് നടി പറയുന്നു.