ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളുടെയും പ്രധാന കാരണം താൻ സിനിമാ ജീവിതം തിരഞ്ഞെടുത്തതാണ് എന്ന് തുറന്നു സമ്മതിച്ച് നടി ഐശ്വര്യ. തമിഴിലെ പ്രശസ്തമായ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്.
താൻ വീട്ടിൽ നിന്നും ഇറങ്ങി ഇല്ലായിരുന്നു എങ്കിൽ വളരെയധികം സന്തോഷത്തോടെ ജീവിതം നയിക്കുമായിരുന്നു എന്ന് ഐശ്വര്യ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനോട് അമ്മ ലക്ഷ്മിക്ക് ആദ്യം തന്നെ എതിർപ്പുണ്ടായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. യാതൊരു വിധത്തിലും അവര്‍ അത് അനുവദിക്കില്ല എന്ന് വന്നതോടെയാണ് വീടു വിട്ട് ഇറങ്ങുന്നത്. അതോടെയാണ് താൻ പാട്ടിയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി പോരുന്നതെന്ന് ഐശ്വര്യ പറയുന്നു.
ആ സംഭവം നടക്കുന്നത് 1990 ഏപ്രിൽ 17നാണ്. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ താൻ മുൻകൂട്ടി നിശ്ചയിച്ചത് പോലെ അമേരിക്കയിൽ പോയി കുടുംബവുമായി സെറ്റിൽ ചെയ്യുമായിരുന്നു. അന്ന് ഉണ്ടായ സംഭവത്തിൽ പാട്ടിയെ നോക്കേണ്ട ഉത്തരവാദിത്വവും തനിക്ക് തന്നെ വന്നുവെന്ന് അവര്‍ പറയുന്നു. അവരെ നാട്ടിൽ തനിച്ചാക്കിയിട്ട് അമേരിക്കയിൽ പോകുവാൻ കഴിയുമായിരുന്നില്ല. അവരെ ഒറ്റയ്ക്ക് ആക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ വീണ്ടും സിനിമയിൽ തുടർന്ന് പ്രവർത്തിക്കേണ്ടതായി വന്നു. ഓരോ വ്യക്തിയുടെയും വിധി നിയന്ത്രിക്കുന്നത് അവരവർ തന്നെയാണ്. ഒരു നിമിഷം ഉണ്ടാവുന്ന ഒട്ടും ആലോചിക്കാത്ത എടുക്കുന്ന തീരുമാനത്തിലാണ് എല്ലാം മാറിമറിയുന്നത്. ജീവിതത്തിൽ അതു തന്നെയായിരിക്കും പിന്നീട് തിരിച്ചടിയായി മാറുന്നത് എന്നും ഐശ്വര്യ പറഞ്ഞു.