എനിക്ക് പശുക്കളോടുള്ളത് മുൻജന്മ ബന്ധം… നമ്മുടെ ജീവിതത്തിൽ പാലിൻറെ പുണ്യം പകര്‍ന്ന് തരുന്ന പശുവും അമ്മയാണ്….. ഗോമാതാവിനെക്കുറിച്ച് കൃഷ്ണകുമാർ…

രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും നടൻ എന്ന നിലയിലും മലയാള സമൂഹത്തിന് ഏറെ പരിചിതനാണ് കൃഷ്ണകുമാർ. കഴിഞ്ഞ ദിവസം പശുക്കളെക്കുറിച്ച് അദ്ദേഹം പങ്കു വെച്ച ഒരു കുറിപ്പ് സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

താൻ പറയാൻ ആഗ്രഹിക്കുന്നത് ശാന്തതയെയും സൗമ്യതയെയും കുറിച്ചാണ്. പശുക്കളുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. തന്റെ പേരിൽ കൃഷ്ണൻ എന്നുള്ളത് കൊണ്ട് പശുക്കളോടുള്ള സ്നേഹം ഇന്നും ഇന്നലെയും  തുടങ്ങിയതല്ല. മുൻ ജന്മങ്ങളിൽ ഉള്ള ബന്ധം ഇപ്പോൾ കൂടുതൽ ദൃഢമായിരിക്കുന്നതാണ്.  തന്നെ ഇതിൻറെ പേരിൽ രാഷ്ട്രീയ അന്ധത ബാധിച്ച ചിലരൊക്കെ  ട്രോളിയേക്കാം. പക്ഷേ എപ്പോഴെങ്കിലും പശുക്കളുടെ അടുത്ത് ചെന്ന് നിന്ന് അവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ ആ നിമിഷം നമ്മളുടെ മനസ്സ് നിറയുന്നത് അനുഭവിക്കാൻ കഴിയുമെന്ന് കൃഷ്ണകുമാർ പറയുന്നു.

Screenshot 1242

നമ്മളെല്ലാവരും ജനിച്ചു വീണു കഴിഞ്ഞ് ജീവൻ നിലനിർത്തിയതും വളർന്നതും വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ പാലിന്റെ പുണ്യം പകർന്നു നൽകുന്ന പശുക്കളും അമ്മമാരാണ്. അതുകൊണ്ട് എപ്പോൾ സമയം കിട്ടിയാലും താൻ പശുക്കളുടെ ഒപ്പം ഇനിയും സമയം ചിലവഴിക്കുമെന്ന് കൃഷ്ണകുമാർ പറയുന്നു. എല്ലാവരും അങ്ങനെ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനും അമ്മയ്ക്കും നന്ദി അറിയിച്ച അദ്ദേഹം നല്ലതിനെതിരെ ഗോ ബാക്ക്  വിളിക്കാൻ പഠിച്ചവരോട് പരിഭവം ഇല്ലെന്നും അതാണ് തന്നെ ഭാരതീയ സംസ്കാരം പഠിപ്പിച്ചിട്ടുള്ളതൊന്നും കുറിച്ചു.