പ്രഭാസിന് ഒരു കാന്തിക ശക്തിയുണ്ട്… അദ്ദേഹം ശരിക്കും ഒരു രാജാവാണ്… തമന്ന…

തമിഴിൽ സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്നതിനിടെയാണ് തമന്ന ബാഹുബലിയിൽ പ്രഫാസിന്റെ നായികയാകുന്നതും അതിലൂടെ ഒരു പാൻ ഇന്ത്യൻ പ്രശസ്തി സ്വന്തമാക്കുന്നതും. അതുവരെ തെലുങ്കില്‍ മാത്രം നിറഞ്ഞു നിന്നിരുന്ന പ്രഭാസിന് ദേശീയവും അന്തര്‍ദേശീയവും ആയ പ്രശസ്തി ലഭിക്കുന്നതും  ബഹുബലിയില്‍ അഭിനയിക്കുന്നതിലൂടെയാണ് .  ബാഹുബലി ഒന്നാം ഭാഗത്തിലെ പ്രഭാസിന്റെയും തമന്നയുടെയും കോമ്പിനേഷൻ സീനുകൾ ഏറെ ജനപ്രീതി നേടിയിരുന്നു .  ഇരുവരുടെയും മികച്ച ഒരുപിടി റൊമാന്‍റിക് സീനുകള്‍ കൊണ്ട് സംബന്നമായിരുന്നു ബാഹുബലി ആദ്യ ഭാഗം.  

Screenshot 1238

പ്രഭാസിന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവത്തെ കുറിച്ച് തമന്ന പിന്നീട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ആതിഥ്യ മര്യാദയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് പ്രഭാസ് എന്നു  തമന്ന പറയുന്നു. സെറ്റിലുള്ള എല്ലാവരോടും ഒരേ പോലെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് പ്രഭാസ് പെരുമാറാറുള്ളത്. അദ്ദേഹത്തിന്റെ ആ പെരുമാറ്റം ഏറെ അനുകരണീയമാണ്.   ഒരു സൂപ്പർ താരം എന്നതിലുപരി ഓരോ വ്യക്തിയേയും വളരെ സ്പെഷ്യൽ ആയി കാണുന്നു എന്നതാണ് അദ്ദേഹത്തിൻറെ രീതി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വല്ലാത്ത ആകർഷണീയതയാണ് ഉള്ളതെന്ന് തമന്ന പറയുന്നു. യഥാർത്ഥത്തിൽ ഒരു രാജാവിന്റേതു പോലെ തോന്നുന്ന സ്വഭാവവും രീതികളുമാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. അത് തന്നെയാണ് അദ്ദേഹത്തെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്ഥന്‍ ആക്കുന്നത്.  എന്നാല്‍ ആളുകളുടെ ഇടയിൽ തനിക്ക് ഉള്ള സ്വാധീനത്തെ കുറിച്ചോ തൻറെ താര പദവിയെ കുറിച്ചോ ഒന്നും യഥാർത്ഥത്തിൽ പ്രഭാസിനു ഒരു അറിവും ഇല്ല എന്ന് തമന്ന പറയുന്നു.