ഒരു ഘട്ടത്തിൽ ആ ക്രഷ് പ്രണയമായി മാറി… തന്റെ എക്കാലത്തെയും പ്രണയം വെളിപ്പെടുത്തി നടി അനുഷ്ക ഷെട്ടി…

സൗത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നടി അനുഷ്ക ഷെട്ടിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം അവർക്ക് സമ്മാനിച്ചത് പുതിയ ഒരു ഇമേജ് തന്നെ ആയിരുന്നു . ഇതോടെ ഒരു പാന്‍ ഇന്ത്യന്‍ താരമായി അനുഷ്ക മാറി.  ഈ ചിത്രം പുറത്തു വന്നതിനു ശേഷം ബാഹുബലിയിൽ നായകനായി അഭിനയിച്ച പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണ് എന്ന തരത്തില്‍ ഉള്ള പ്രചരണം വ്യാപകമായിരുന്നു . എന്നാൽ അടുത്ത സുഹൃത്തുക്കളാണ് എന്നതിനപ്പുറം തങ്ങൾക്കിടയിൽ ഒരു ബന്ധവുമില്ല എന്ന് പ്രഭാസ് തന്നെ പിന്നീട് പ്രതികരിച്ചിരുന്നു. അനുഷ്കയും പ്രഭാസും ഒരുമിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു ആരാധകർ ഏറെയും.

എന്നാൽ തനിക്ക് യഥാർത്ഥത്തിൽ പ്രണയം തോന്നിയത് ആരോടാണെന്ന് അടുത്തിടെ അനുഷ്ക തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് നടി ഇതേക്കുറിച്ച് മനസ്സ് തുറന്നത്. 

Screenshot 1234

തനിക്ക് എല്ലാ കാലത്തും ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരൻ രാഹുൽ ദ്രാവിഡ് തന്നെയാണെന്ന് അനുഷ്ക പറയുന്നു. തുടക്കത്തിൽ അദ്ദേഹത്തിനോട് വല്ലാത്ത ക്രഷ് ആയിരുന്നു ഉണ്ടായിരുന്നത് . എന്നാല്‍ പിന്നീട് എപ്പോഴോ അത് ഒരു പ്രണയമായി മാറിയെന്ന്  അനുഷ്ക പറയുന്നു . എന്നാൽ ഇതൊരിക്കലും രാഹുൽ ദ്രാവിഡ് അറിഞ്ഞിട്ടില്ല എന്നും അനുഷ്ക കൂട്ടിച്ചേർത്തു.

അതേസമയം  ഒരു ഇടവേളക്കു ശേഷം വീണ്ടും ചലച്ചിത്ര ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് അനുഷ്ക . അനുഷ്ക ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 2020ല്‍  പുറത്തിറങ്ങിയ നിശബ്ദം ആണ്.