ചൊവ്വാഴ്ച ഒഴികെ ഏതു ദിവസം പ്രസവിച്ചാലും കുഴപ്പമില്ല… ബഷീറിൻറെ ഭാര്യ മഷൂറ..

ബിഗ് ബോസ് താരം ബഷീറും അദ്ദേഹത്തിൻറെ രണ്ട് ഭാര്യമാരും സമൂഹ മാധ്യമത്തിൽ വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും അവർ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇതിനൊക്കെ വലിയ വ്യൂവർഷിപ്പ് ആണ് ലഭിക്കാറുള്ളത് . ഇതിനിടെ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വരുന്നു എന്ന വിവരം ഇവർ പങ്കു വെച്ചിരുന്നു.

ബഷീറിൻറെ രണ്ടാമത്തെ ഭാര്യ മഷുറ ഗർഭിണിയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് പ്രസവത്തിന് അവശേഷിക്കുന്നത്. ഇതിൻറെ ഭാഗമായി പങ്കു വെച്ച ഒരു വീഡിയോയിൽ മഷൂറ പറയുന്നത് ചൊവ്വാഴ്ച ഒഴികെ ഏത് ദിവസം പ്രസവിച്ചാലും തനിക്ക് കുഴപ്പമില്ല എന്നാണ്. അങ്ങനെ ഒരു കാര്യം ആദ്യം തന്നെ മനസ്സിലുണ്ടായിരുന്നു എന്ന് മഷൂറ പറയുന്നു. മാർച്ചിൽ മതി പ്രസവം, അതുവരെ കുട്ടി ഇങ്ങനെ കിടന്നോളും എന്നാണ് മഷൂറയുടെയുടെ പക്ഷം.

Screenshot 1221

തന്നെ കണ്ടാൽ വളരെ ഫോർവേഡ് ആണ് എന്ന് പലരും ചിന്തിക്കുമെങ്കിലും ഡേറ്റും ശകുനവും നോക്കുന്ന വ്യക്തിയാണ് താൻ എന്ന് മഷുറ പറയുന്നു. അത്തരം ചിന്തകൾ വളരെ കൂടുതലാണ്. അതുപോലെ തന്നെ തനിക്ക് സിസേറിയന്റെ ആവശ്യമില്ല . നോർമലായി തന്നെ പ്രസവിക്കണം. തന്റെ വീട്ടിൽ കുട്ടികളെല്ലാം തന്റെ അമ്മയെ മമ്മ എന്നാണ് വിളിക്കുന്നത്, അതുതന്നെ കുഞ്ഞും വിളിച്ചാൽ മതി. സൈഗു വിളിക്കുന്നത് മഷുമ്മി എന്നാണ്. അമ്മയെ പേര് ചൊല്ലി വിളിക്കുന്ന ആദ്യത്തെ കുട്ടിയാണ് അവൻ. തങ്ങൾ കാത്തിരിക്കുന്ന പുതിയ അതിഥിയും മറ്റുള്ളവർ എങ്ങനെയാണോ വിളിക്കുന്നത് അതുപോലെ വിളിച്ചാൽ മതിയെന്ന് മഷൂറ പറയുന്നു.