വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഏത് എക്സ്ട്രീം വരെ പോകാനും മടിയില്ലാത്ത നടിയാണ് ഉര്‍ഫി ജാവേദ്. ഇവര്‍ക്ക് പൊതുവേ വസ്ത്രത്തിനോട് വലിയ അലര്‍ജ്ജിയാണ്. ഇത് ഇവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെ അവർ പലപ്പോഴും വലിയ തോതിലുള്ള പരിഹാസവും ട്രോളുകളും വരെ നേരിട്ടിട്ടുണ്ട്. എന്നാൽ അതൊന്നും അവരെ അത്ര കാര്യമായി ബാധിക്കാറില്ല എന്നതാണ് വാസ്തവം. തൻറെ ഏറെ വ്യത്യസ്ഥമായ ഫാഷൻ പരീക്ഷണങ്ങളുമായി അവർ യാത്ര തുടരുകയാണ്. ഇതിനിടെ ഈ നടിക്കെതിരെ ഫത്വ പുറപ്പെടുവിക്കണം എന്ന ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണ് നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫൈസൽ അൻസാരി. സമൂഹ മാധ്യമത്തിലൂടെയാണ് ഇദ്ദേഹം ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലിം സമുദായത്തിന് തന്നെ അപമാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഫത്വക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത് .സംഭവം വാർത്തയായതോടെ ഉർഫി തന്നെ പ്രതികരണവുമായി രംഗത്തു വന്നു. ഇസ്ലാം എന്നല്ല ഒരു മതത്തെയും താൻ പിന്തുടരുന്നില്ല എന്ന് ഉര്‍ഫീ പറയുന്നു. ആരെയും ഒരാളുടെ വസ്ത്രത്തിന്റെ പേരിൽ അധിക്ഷേപിക്കുവാനോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നം സൃഷ്ടിക്കുവാനോ താന്‍ താല്പര്യപ്പെടുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഏതാനും നാളുകൾക്ക് മുൻപാണ് ഉര്‍ഫി തനിക്ക് മുംബൈയിൽ താമസ്സിക്കുന്നത് അപ്പാർട്ട്മെൻറ് വാടകയ്ക്ക് കിട്ടുന്നില്ല എന്ന പരാതിയുമായി രംഗത്ത് വന്നത്. താൻ ധരിക്കുന്ന വസ്ത്രമാണ് മുസ്ലിങ്ങളുടെ പ്രശ്നമെങ്കിൽ ഹിന്ദുക്കൾക്ക് താൻ മുസ്ലിം ആയതാണ് പ്രശ്നം എന്നും ഉര്‍ഫി അന്ന് പറഞ്ഞിരുന്നു.