വീണ്ടും എഗ്രിമെൻറ് പുതുക്കണം… ഇനീ ഒരു 40 ദിവസം കൂടി അതിനു വേണ്ടി കളയാനില്ല…. സൂര്യയുടെ ചിത്രത്തിൽ പിന്മാറി മമിത…

മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയയാണ് നടി മമിത ബൈജു. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രമുഖ സംവിധായകൻ ബാല അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ നിന്നും മമിത പിന്മാറിയത് വലിയ വാർത്തയായി മാറിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട ടൈറ്റിൽ പോസ്റ്റർ ഉൾപ്പെടെ പുറത്തു വിട്ടതിനു ശേഷമാണ് ഈ പിന്മാറ്റം. പിന്നീട് ഈ സിനിമയിൽ നിന്നും സൂര്യയും പിന്മാറിയതായി വാർത്ത പുറത്തു വന്നിരുന്നു. സംവിധായകനായ ബാല തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചത്. കഥയിൽ പുതിയ മാറ്റങ്ങൾ വരുത്തിയപ്പോൾ അത് തനിക്ക് യോജിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് സൂര്യയുടെ പിന്മാറ്റം. എന്നാൽ മറ്റ് ചിത്രങ്ങൾ നേരത്തെ കമ്മിറ്റ് ചെയ്തതും പഠനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതുകൊണ്ടുമാണ് മമിത പിന്മാറിയത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ അവർ വിശദീകരിക്കുകയുണ്ടായി.

Screenshot 1216

ആ ചിത്രത്തിൽ താനും സൂര്യയും ഒരുമിച്ച് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നുവെന്ന് മമിത പറയുന്നു. 40 ദിവസത്തോളം ഷൂട്ടിംഗ് നടക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം വീണ്ടും ഒന്നേന്ന് തുടങ്ങാനാണ് അണിയറ പ്രവർത്തകർ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ എഗ്രിമെൻറ് ഒപ്പിടേണ്ടതായി വരും. വീണ്ടും അത്രയും ദിവസങ്ങൾ ഷൂട്ടിങ്ങിനു വേണ്ടി മാറ്റി വെക്കണം. അത്രയും ദിവസങ്ങൾ നഷ്ടപ്പെടുത്താൻ ഇല്ല. കോളേജിൽ പോകണമെന്നുള്ളതുകൊണ്ടും നേരത്തെ കമ്മിറ്റ് ചെയ്ത പടങ്ങൾ ബാക്കിയുള്ളതുകൊണ്ടും തനിക്ക് അതിന് കഴിയില്ല എന്ന് മമിത പറയുന്നു. അർജുൻ അശോകൻ നായകനായി എത്തുന്ന പ്രണയവിലാസം എന്ന ചിത്രവുമായി ബന്ധപ്പെട്ടു  നൽകിയ അഭിമുഖത്തിലാണ് മമിത ഇതേക്കുറിച്ച് വിശദീകരിച്ചത്.