നടി കീർത്തി സുരേഷിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്…. ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയത് കോടികളുടെ സാമ്പാദ്യം….

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. ദേശീയ തലത്തിൽ വരെ അംഗീകരിക്കപ്പെട്ട കീർത്തി ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് ക്യാമറയുടെ മുന്നിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീർത്തി സുരേഷുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മറ്റൊന്നുമല്ല,  താരത്തിന്റെ സ്വത്ത് വകകളെ കുറിച്ചുള്ള കണക്കുകളാണ് ഇപ്പോൾ കീര്‍ത്തിക്ക് ലഭിച്ച മീഡിയ അറ്റൻഷന്‍റെ പ്രധാന കാരണം.

2022ൽ പുറത്തു വന്ന കണക്കനുസരിച്ച് കീർത്തിയുടെ ആസ്തി ഏകദേശം നാല് മില്യൺ ഡോളർ വരും എന്നാണ് വിവരം.  30 കോടി ഇന്ത്യൻ രൂപ .

നിലവിൽ ഒരു സിനിമയ്ക്ക് കീർത്തി വാങ്ങുന്ന പ്രതിഫലം രണ്ടു മുതൽ മൂന്നു കോടി രൂപ വരെയാണ്. എന്നാൽ നാനിയുടെ ഒപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന് കീർത്തി നാല് കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് അവർ. റിലയൻസ്  ട്രെൻഡ്സ് , ഉഷ ഇൻറർനാഷണൽ,  ജോസ് ആലുക്കാസ് തുടങ്ങിയ ബ്രാൻഡുകളുടെ അംബാസഡർ എന്ന നിലയിലും വലിയൊരു തുക കീർത്തിക്ക് ലഭിക്കുന്നുണ്ട്. ഒരു പരസ്യത്തിന് 30 ലക്ഷത്തോളം രൂപയാണ് കീർത്തി വാങ്ങുന്ന പ്രതിഫലം. രാജ്യത്തിൻറെ വിവിധ ഭാഗത്ത് നിരവധി സ്വത്ത് വകകൾ കീർത്തിക്ക് ഉണ്ട്.

Screenshot 1212

നിലവിൽ കീർത്തി താമസിക്കുന്നത് ചെന്നൈയിലുള്ള ആഡംബര വീട്ടിലാണ്. ഇത് കൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ താരത്തിന് ഒരു അപ്പാർട്ട്മെൻറ് ഉണ്ട്. ഇവ രണ്ടും കോടികളുടെ മൂല്യം വരും. മാത്രമല്ല നിരവധി ആഡംബര വാഹനങ്ങളും  സ്വന്തമായുണ്ട്.

അടുത്തിടെ 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 എന്ന വാഹനം കീർത്തി വാങ്ങിയിരുന്നു. ഇതിൻറെ ഒപ്പം ഒന്നര കോടിയോളം വില വരുന്ന ബിഎംഡബ്ല്യു സെവൻ സീരീസ്, 82 ലക്ഷം രൂപ വില വരുന്ന മെഴ്സിഡസ് ബെന്‍സിന്റെ  എ എം ജി, 25 ലക്ഷം വിലയുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും നടിയുടെ ഗ്യാരേജിൽ ഉണ്ട്.