സിബി മലയിൽ സംവിധാനം നിർവഹിച്ച് ദിലീപും നവ്യാ നായരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു 2001ൽ തീയറ്ററിൽ എത്തിയ ചിത്രമാണ് ഇഷ്ടം. ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രശസ്ത നടിയായ ജയ സുധയും വളരെ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ജയസുധയെ മലയാളിക്ക് പരിചയം. എന്നാൽ ജയസുധയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ആർക്കും കൂടുതലായി ഒന്നും അറിയില്ല.
ഇപ്പോൾ ജയസുധയ്ക്ക് 64 വയസ്സാണ് പ്രായം. നടി മൂന്നാമതും വിവാഹിതയായി എന്നാണ് ലഭിക്കുന്ന വിവരം. ഒരു അമേരിക്കൻ വ്യവസായിയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാർത്ത. അതേസമയം ഇത് അവരുമായി അടുത്ത വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് പുറത്തു വന്നിട്ടില്ല. എന്നാൽ ജയസുധ രഹസ്യമായി വിവാഹിതയായി എന്നാണ് തെലുങ്കിൽ പ്രചരിക്കുന്ന ഗോസിപ്പുകൾ.
ജയസുധ ആദ്യം വിവാഹം കഴിക്കുന്നത് 1982 ലാണ്. കെ രാജേന്ദ്രപ്രസാദ് ആയിരുന്നു അവരുടെ ആദ്യത്തെ ജീവിത പങ്കാളി. പക്ഷേ നിർഭാഗ്യവശാൽ ഈ ബന്ധം കൂടുതൽ കാലം മുന്നോട്ടു പോയില്ല. ഇവർക്ക് ഇടയിൽ പല തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തു. തീരെ മുന്നോട്ടു പോകാൻ കഴിയാതെ വന്നതോടെ ഇരുവരും ബന്ധം വേർപെടുത്തി.
ജയ സുധാ രണ്ടാമത് വിവാഹം കഴിക്കുന്നത് 1985ലാണ്. ബോളിവുഡിലെ അറിയപ്പെടുന്ന നിർമ്മാതാവ് ആയ നിതിൻ കപൂറിനെയാണ് വിവാഹം കഴിച്ചത്. ഇത് വളരെ വിജയകരമായ ഒരു ദാമ്പത്യം ആയിരുന്നു. 2017ല്‍ നിതിൻ കപൂർ മരണപ്പെട്ടു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്. നിതിൻ മരണപ്പെട്ട് 5 വർഷത്തിനു ശേഷമാണ് ജയ സുധാ മൂന്നാമത്തെ വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്ത വ്യാപകമായത്. ഏതായാലും ഇതിൻറെ യാഥാർത്ഥ്യം അധികം വൈകാതെ തന്നെ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.