ഭർത്താവായിരുന്ന വ്യക്തിയിൽ നിന്നും പലതരത്തിലുള്ള ഭീഷണികളും ദേഷ്യത്തോടെയുള്ള സംസാരവും കേട്ട് മനസ്സ് മടുത്തിരുന്നു… വിവാഹ ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് വൈക്കം വിജയലക്ഷ്മി..

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോയ കലാകാരിയാണ് അവർ. അവരുടെ ദാമ്പത്യജീവിതം അധിക കാലം നീണ്ടു നിന്നില്ല. ഏറെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത് എങ്കിലും അത് വളരെ വേഗം അവസാനിപ്പിക്കേണ്ട സ്ഥിതി വന്നു. വിവാഹ ജീവിതത്തിൽ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് വൈക്കം വിജയലക്ഷ്മി പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുകയുണ്ടായി. മലയാളത്തിൽ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അവർ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് മനസ്സ് തുറന്നത്.

കുടുംബജീവിതം ആദ്യം വളരെ സന്തോഷകരമായാണ് മുന്നോട്ടു പോയത് എന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു. എന്നാൽ പോകപ്പോകെ  അയാളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അനാവശ്യമായ പല നിയന്ത്രണങ്ങളും അയാൾ ഏർപ്പെടുത്തി. എന്ത് ചെയ്യുന്നതിനും അദ്ദേഹം തടസ്സം നിന്നു. വിവാഹബന്ധം വേർപിടുത്തിയതിന് ശേഷമാണ് താൻ ഹാപ്പി ആയതെന്ന് വിജയലക്ഷ്മി തുറന്നു പറയുന്നു. ഒരു കുടുംബം വേണം, പക്ഷേ അത് വരുമ്പോൾ വരട്ടെ എന്നായിരുന്നു ചിന്ത. ഇപ്പോൾ വളരെയധികം സന്തോഷവും സ്വാതന്ത്ര്യവും സ്വസ്ഥതയും ഉണ്ട്.

Screenshot 1193

ഭർത്താവായിരുന്ന വ്യക്തിയിൽ നിന്നും പലതരത്തിലുള്ള ഭീഷണികളും ദേഷ്യത്തോടെയുള്ള സംസാരവും കേട്ട് വല്ലാതെ മനസ്സ് മടുത്തിരുന്നു. എപ്പോഴും വലിയ വിഷമമായിരുന്നു. പാടാൻ പോലും പറ്റുമായിരുന്നില്ല. സംഗീതം തന്നെയാണ് എന്തുകൊണ്ടും നല്ലത്. മനസ്സ് വിഷമിപ്പിക്കുന്ന ഒരാളുടെ ഒപ്പം ജീവിക്കുന്നതിലും നല്ലത് സംഗീതം തന്നെയാണ്. അത് തിരിച്ചറിഞ്ഞതിന് ശേഷമാണ് വിവാഹബന്ധം വേർപ്പെടുത്താം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അതിന് ആരും പ്രേരിപ്പിച്ചിട്ടില്ല.  അച്ഛന്റെയും അമ്മയുടെയും ഒപ്പം സംഗീതവുമായി മുന്നേറിക്കൊളൂ ഒരു തടസ്സം ആവില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.