ഓ ടി ടി യിൽ ഹിറ്റടിച്ച് മഹാവീര്യര്‍… ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു…

ഓ ടി ടി യിൽ റിലീസ് ചെയ്തതോടെ വലിയ ശ്രദ്ധയാണ് നിവിൻ പോളി ചിത്രം മഹാവീര്യര്‍ക്ക് ലഭിക്കുന്നത്. ഫെബ്രുവരി 10നാണ് ഈ ചിത്രം ഓ ടി ടി യിൽ എത്തിയത്. നേരത്തെ തന്നെ ഈ ചിത്രത്തിന് നിരൂപകരിൽ നിന്നും വലിയ തോതിലുള്ള പ്രശംസയാണ് ലഭിച്ചിരുന്നത്. എന്നാൽ തീയറ്ററിൽ നിന്നും ചിത്രത്തിന് വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഒടിടീയിൽ എത്തിയതോടെ സ്ഥിതി മാറി. കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും ചിത്രം ചർച്ചയായി മാറുകയാണ്. പല അർത്ഥതലങ്ങളാണ് ചിത്രത്തിൻറെ റിവ്യൂ എന്ന നിലയിൽ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

തീയറ്ററിൽ റിലീസ് ചെയ്തപ്പോൾ തന്നെ ഒരു വിഭാഗം പ്രേക്ഷകർക്ക് ഒരു ക്ലാസ് ചിത്രമാണ് ഇത് എന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൻറെ പ്രമേയവും അവതരണത്തിലുള്ള വ്യത്യസ്തതയും എല്ലാത്തരം പ്രേക്ഷകരിലേക്കും ചിത്രം എത്തുന്നതിന് വിഘാതം സൃഷ്ടിച്ചു. പല പ്രേക്ഷകർക്കും ഈ ചിത്രം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

Screenshot 1184

എന്നാൽ ഫെബ്രുവരി 10ന് ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സൺ നെക്സ്റ്റ് വഴി ചിത്രം റിലീസ് ചെയ്തതോടെ കഥ മാറി. സിനിമ ആസ്വാദകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയാണ് മഹാവീര്യര്‍ . ചിത്രത്തിൻറെ പുതിയ അർത്ഥതലങ്ങൾ പങ്കു വെച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമത്തിൽ നിറയുന്നത്. എബ്രിഡ് ഷൈൻ ആണ് മഹാവീര്യര്‍ സംവിധാനം ചെയ്തിരിക്കുന്നത്. നിവിൻ പോളിയോടൊപ്പം ആസിഫ് അലി , മല്ലിക സുകുമാരൻ,  ലാലു അലക്സ് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്.