അന്ന് വണ്ടിയിലിരുന്ന് ചിന്തിച്ചു… എന്നെങ്കിലും ഒരു കാർ വാങ്ങണം… മാറ്റിനിർത്തലുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച് ഇവിടം വരെ എത്തി… ദുരനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു…

തന്റെ പരിമിതികളെയെല്ലാം അതിജീവിച്ച് വിജയം നേടിയ കലാകാരനാണ് ഗിന്നസ് പക്രു. പരിമിതികളെ ഉയർച്ചയിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റിയ കലാകാരൻ എന്ന് വേണമെങ്കിൽ അദ്ദേഹത്തെ കുറിച്ച് ഒറ്റവാക്കിൽ പറയാം. ജീവിതത്തിൽ ഒരുപാട് അവഗണനകൾ നേരിട്ടിട്ടുള്ള വ്യക്തിയാണ് പക്രു. വളരെയധികം പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു പക്രുവിന് ഉണ്ടായിരുന്നത്. തന്‍റെ ജീവിത സാഹചര്യത്തെ കുറിച്ച് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി.

തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരി വരെ സീറ്റ് നൽകാത്തതു കൊണ്ട് നിന്ന് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പക്രു പറയുന്നു. ഒരു ശകലം ഇടം തന്നാൽ ഇരിക്കാമായിരുന്നു. പക്ഷേ തന്നില്ല. അന്ന് കൂപ്പണുകൾ കൊണ്ടാണ് ആളുകൾ ബസ്സിൽ കയറിയിരുന്നത്. കയറിക്കഴിഞ്ഞാൽ അപ്പോൾ തന്നെ ഉറങ്ങും. കണ്ണ് തുറന്നാൽ മറ്റൊരാൾക്ക് സീറ്റ് കൊടുക്കേണ്ടി വന്നാലോ എന്ന് കരുതിയിട്ടാണ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്.

Screenshot 1178

താൻ ചങ്ങനാശ്ശേരി എത്തിയപ്പോൾ ഒരാൾ മാറി. അപ്പോഴാണ് ഇരിക്കാൻ പറ്റിയത്. അന്ന് വണ്ടിയിൽ ഇരുന്ന് ചിന്തിച്ചത് എന്നെങ്കിലും ഒരു കാർ വാങ്ങണം എന്നായിരുന്നു. പല തരത്തിലുള്ള മാറ്റി നിർത്തലുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച ഒരാൾ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നു. നമ്മുടെ സമൂഹവും ഒരുപാട് മാറിയിട്ടുണ്ട്. ഇന്ന് അത്തരത്തിലുള്ള ഒരു സാഹചര്യമില്ല. തന്നെപ്പോലെ ഒരാൾ നിൽക്കുകയാണെങ്കിൽ ഒരാൾ സീറ്റ് നൽകിയില്ലെങ്കിലും മറ്റൊരാളെങ്കിലും മാറി കൊടുക്കാൻ പറയും. ഒരു യുവാവ് ആയിരിക്കും അത് പറയുന്നത്. ഇത് നമ്മുടെ സമൂഹത്തെ സംബന്ധിച്ച് നല്ല കാര്യമാണ് എന്ന് പക്രു പറയുന്നു.