മാറുന്ന കാലഘട്ടത്തിന്റെ നടിയായിട്ടാണ് സംയുക്തയെ വിശേഷിപ്പിക്കപ്പെടുന്നത്. വ്യത്യസ്തമായ തൻറെ നിലപാടുകൾ, ആശയങ്ങൾ ഒക്കെ അവർ തുറന്നു പറയാറുണ്ട്. വിവാഹത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ എപ്പോഴും വളരെ സ്വതന്ത്രമായ കാഴ്ചപ്പാട് വെച്ച് പുലർത്തുന്ന വ്യക്തിയാണ് അവർ. അടുത്തിടെ പേരിൻറെ ഒപ്പമുള്ള മേനോൻ എന്ന ജാതി വാല്‍ ഒഴിവാക്കിയതായി അവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ കയ്യടി നേടിക്കൊടുത്തു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ഭാവി ഭർത്താവിനെ കുറിച്ചും ഉള്ള സങ്കല്പം എന്താണെന്ന് പറയുകയാണ് സംയുക്ത.
സ്കൂളിൽ പഠിക്കുമ്പോൾ പത്താം ക്ലാസ് വരെ ഒരു പ്രണയവും ഉണ്ടായിരുന്നില്ല. അന്നൊക്കെ ഒപ്പം ഉണ്ടായിരുന്നവർ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് സ്കൂൾ മാറിയപ്പോഴാണ് പ്രണയലേഖനം ലഭിക്കുന്നത്. ഭർത്താവായി വരുന്ന വ്യക്തിക്ക് ആദ്യം വേണ്ട ഗുണം ദയ ആണ്. എല്ലാവരോടും കരുണയോടെ പെരുമാറുന്ന വ്യക്തി ആയിരിക്കണം അദ്ദേഹം. ആ സ്വഭാവ വിശേഷമുള്ള വ്യക്തിയാണെങ്കിൽ വല്ലാതെ ഇംപ്രസ് ആവും. അറിവുള്ള ആൾ ആയിരിക്കണം. നന്നായി സംസാരിക്കാനുള്ള കഴിവ് വേണം. ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു ബോധം ഉണ്ടായിരിക്കണം. രണ്ടാളും തുല്യരാണ് എന്ന ചിന്താഗതി വേണം. താൻ ആഗ്രഹിക്കുന്നത് ഒരു പാർട്ണർഷിപ്പ് ആണ്.
പ്രശ്നം വന്നാൽ ഒപ്പമുണ്ട് എന്ന സപ്പോർട്ട് ആണ് വേണ്ടത്. പരസ്പരം താങ്ങായിരിക്കണം. തന്റെ പ്രശ്നം പരിഹരിക്കണമെന്നോ തന്നെ നന്നായി നോക്കണം എന്നോ പറയില്ല. കാരണം സ്വയം നോക്കാൻ ഉള്ള കഴിവ് തനിക്കുണ്ടെന്ന് സംയുക്ത പറയുന്നു. പ്രശ്നങ്ങൾ സ്വയം തീർക്കാൻ അറിയാം. ഒരു കംബാനിയനെയാണ് ആഗ്രഹിക്കുന്നത്. ഒരു നല്ല സുഹൃത്തായിരിക്കണം ഭർത്താവായി വരേണ്ടത് എന്നും സംയുക്ത പറയുന്നു.