ചലച്ചിത്ര ലോകത്ത് വലിയ തിരക്കുള്ള നടൻ അല്ലങ്കിലും നടന്മാരുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് എന്നും ഇടവേള ബാബു ഉണ്ടായിരുന്നു. വളരെ വർഷങ്ങളായി അദ്ദേഹം ഈ ഔദ്യോഗിക പദവി വളരെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. എന്നാൽ ഇതിൻറെ പേരിൽ പലപ്പോഴും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ ട്രോൾ ചെയ്യപ്പെടാറുണ്ട്. പൊതുവേ ഇടവേള ബാബുവിനെ ട്രോളുന്നതിനു വേണ്ടി മാത്രം സോഷ്യൽ മീഡിയയിൽ പ്രയോഗിക്കപ്പെടുന്ന ഒരു പേരാണ് ഇൻറർവെൽ ബാബു. ഇത് പലരും കളിയാക്കിയാണ് വിളിക്കാറുള്ളത്. എന്നാൽ തന്നെ ഇത്തരം ഒരു പേര് സ്നേഹത്തോടെ ആദ്യമായി വിളിച്ച നടനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
തന്നെ പണ്ടു മുതലേ ഇൻറർവെൽ ബാബു എന്ന് വിളിക്കുന്നത് മമ്മൂട്ടി ആണെന്ന് ഇടവേള ബാബു പറയുന്നു. പത്മരാജൻ തിരക്കഥ എഴുതി മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് ബാബു ചന്ദ്രന്, ഇടവേള ബാബു എന്ന പേര് ലഭിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാതാവ് ടി ഈ വാസുദേവൻ ഒരു വിവാഹത്തിന് കണ്ടപ്പോൾ ഇടവേള ബാബു എന്ന് വിളിച്ചു. ആ സിനിമയിൽ അഭിനയിച്ചവരിൽ തന്നെ മാത്രമല്ലേ എല്ലാവരും അങ്ങനെ വിളിക്കുന്നുള്ളൂ, അപ്പോൾ ആ പേര് തനിക്കിരിക്കട്ടെ എന്ന് ആദ്യമായി പറഞ്ഞത് അദ്ദേഹമാണ് എന്ന് ഇടവേള ബാബു പറയുന്നു.
തന്നെ സംബന്ധിച്ച് അഭിനയത്തിൽ എത്ര ദൂരം മുന്നോട്ടു പോകാൻ കഴിയും എന്ന കാര്യത്തിൽ കൃത്യമായ ധാരണ ഉണ്ട്. 30 വർഷം കൊണ്ട് 250 സിനിമകളിൽ അഭിനയിച്ചു. തനിക്ക് ജീവിതത്തിൽ ഒരു ടെൻഷനും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.