ഇപ്പോൾ 27 വയസ്സുണ്ട്… പക്ഷേ ഇതുവരെ കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല… വിൻസി അലോഷ്യസ്…

രേഖ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു  മെയിൻ സ്ട്രീം സിനിമയുടെ അഭിവാജ്യ ഘടകമായി മാറാനുള്ള തയ്യാറെടുപ്പിലാണ് നടി വിൻസി അലോഷ്യസ്. മലയാളത്തിലെ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ക്യാമറയുടെ മുന്നിലേക്ക് കടന്നു വന്ന  വിൻസി ഇന്ന് മലയാള ചലച്ചിത്ര ലോകത്ത് വളരെ സജീവമാണ്. തൻറെ ഏറ്റവും പുതിയ ചിത്രമായ രേഖയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ തന്റെ പ്രണയത്തെ കുറിച്ച് അവർ വിശദീകരിക്കുകയുണ്ടായി.

ഇതുവരെയുള്ള തൻറെ എല്ലാ പ്രണയങ്ങളും വലിയ പരാജയമായിരുന്നു എന്ന് വിൻസി തുറന്നു സമ്മതിക്കുന്നു. ഇഷ്ടം തോന്നിയാൽ അപ്പോൾ തന്നെ പോയി പറയുന്ന പ്രകൃതമാണ്. കൂടുതൽ ചിന്തിക്കാൻ നിൽക്കില്ല. എടുത്തു ചാട്ടം കൂടുതലുള്ള വ്യക്തിയാണ് താൻ.

Screenshot 1156

പൊതുവേ സിനിമകൾ , പാട്ട് , സുഹൃത്തുക്കളുടെ പ്രണയം,  എന്നിവയൊക്കെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ചിന്താഗതിക്ക് നല്ല മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് വിൻസി പറയുന്നു. ഇപ്പോൾ 27 വയസ്സുണ്ട്. പക്ഷേ ഇതുവരെ ഒരു വിവാഹം കഴിക്കണം എന്ന് തോന്നിയിട്ടില്ല. തന്റെ ഈ തീരുമാനത്തെ വീട്ടുകാരും അംഗീകരിക്കുകയാണ് ചെയ്തത് എന്ന് വിൻസി പറയുന്നു. താൻ സിനിമയിലെത്തിയില്ലായിരുന്നു എങ്കിൽ ഒരു 25 വയസ്സ് ആകുമ്പോഴേക്കും വിവാഹം കഴിച്ച് മാറുമായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. അതേ സമയം രേഖ എന്ന  ചിത്രത്തിന് പ്രതീക്ഷിച്ച രീതിയില്‍ വലിയ പ്രമോഷന്‍ നാല്‍കാത്തത്തില്‍ വല്ലാത്ത വിഷമം ഉണ്ടെന്ന് കാണിച്ച് നടി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.