സോഷ്യൽ മീഡിയയിലൂടെ വെറുപ്പ് വിദ്വേഷവും കാണാനാണ് ആളുകൾക്ക് താല്പര്യം… അതാണ് ഒരു കൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നത്.. പൊട്ടിത്തെറിച്ച് സാബു മോൻ..

സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന റിവ്യൂകളിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ സാബു മോൻ. കൈവശം ഒരു മൊബൈൽ ഫോണും ഒരു മൈക്കും ഉണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് സാബു മോൻ പറയുന്നു. അത്തരക്കാർ വായിൽ തോന്നിയത് എന്ത് വേണമെങ്കിലും വിളിച്ചു പറയും. എല്ലാവർക്കും പോസിറ്റീവായ കാര്യങ്ങൾ കാണുന്നതിനേക്കാൾ കൂടുതൽ താല്പര്യം വെറുപ്പും വിദ്വേഷവും കാണാനാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്ന് സമൂഹത്തിൽ ഉണ്ടെന്നും സാബുമോന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ നല്ല രീതിയില്‍ റിവ്യൂ ചെയ്യുന്ന ആളുകളും ഉണ്ടെന്നും സാബു മോൻ പറയുകയുണ്ടായി. ഒരു സിനിമയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിൽ തെറ്റില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരട്ട എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരം ഒരു പ്രതികരണം നടത്തിയത്.

Screenshot 1149

അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിവ്യൂകളെക്കുറിച്ച് നടൻ മമ്മൂട്ടിയും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന് പങ്കെടുത്തപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.  

സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന റിവ്യൂവിന്‍റെ  മെറിറ്റിനെ കുറിച്ചും  ഡിമെറിറ്റിനെ കുറിച്ചും അന്വേഷിച്ചു പോയിട്ട് ഒരു കാര്യവുമില്ല . ഇതിന് അനുകൂലവും പ്രതികൂലമായ നിരവധി ഘടകങ്ങളുണ്ട്. എന്നാൽ ഇത്തരത്തില്‍ ഉള്ള റിവ്യൂകൾ ഒരിക്കലും പരിഹാസം ആകാതിരുന്നാൽ മതി .  മിക്കപ്പോഴും എല്ലാ പരിധിയും  വിട്ട് പോകുന്നതായി കണ്ടിട്ടുണ്ട്. അത് ഒരിക്കലും നല്ല കാര്യമല്ല എന്നും മമ്മൂട്ടി പറയുകയുണ്ടായി .