മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇത്തവണത്തെ ബിഗ് ബോസ്സ് മത്സരാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ പുറത്ത്….

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ഉടൻ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ മാസം തന്നെ ഷോയുടെ പ്രമോ പുറത്തു വരും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ മത്സരാർത്ഥികൾ ആരായിരിക്കും എന്ന പല പ്രവചനങ്ങളും സമൂഹ മാധ്യമത്തിൽ സജീവമാണ്. ഇത്തവണത്തെ ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പേരുകൾ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തവണത്തെ ഷോയിൽ വരാൻ ഉറപ്പുള്ള മത്സരാർത്ഥികളെ കുറിച്ച് ഒരു വീഡിയോ യൂട്യൂബിൽ വൈറലായി മാറിയിരുന്നു.

ഇതിൽ ആദ്യം പറയുന്ന പേര് സീരിയൽ നടനായ ജിഷിൻ മോഹന്റേതാണ്. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ജിഷിൻ. നടി വരദയാണ് ജിഷിന്റെ ഭാര്യ. എന്നാൽ ഇരുവരും ബന്ധം വേർപ്പെടുത്തി എന്ന വാർത്തകളും സമൂഹ മാധ്യമത്തിൽ സജീവമാണ്. ഇതിനിടെയാണ് ബിഗ് ബോസ് സാധ്യത ലിസ്റ്റിൽ ജിഷിന്റെ പേരും ഉയർന്നു കേൾക്കുന്നത്.

Screenshot 1145

ബിഗ് ബോസ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരാൾ സംവിധായകൻ അഖിൽ മാരാറാണ്. ഇയാൾ ഇത്തവണത്തെ ഷോയിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ് എന്നാണ് ലഭിക്കുന്ന വിവരം. പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു മത്സരാർത്ഥി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയാണ്. ദിയ സമൂഹ മാധ്യമത്തിൽ വളരെ സജീവമാണ്. ഇത്തവണത്തെ ബിഗ് ബോസിൽ പങ്കെടുക്കാൻ സാധ്യതയുള്ള മറ്റൊരു പേരുകാരൻ വ്ളോഗർ സായി കൃഷ്ണയാണ്. ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വിഷയത്തില്‍ സായി കൃഷ്ണ വാർത്തകളിലും ഇടം പിടിച്ചിരുന്നു. പറഞ്ഞു കേൾക്കപ്പെടുന്ന മറ്റൊരു പേര് പാലാ സജിയാണ്. ഇദ്ദേഹം ഷോയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവർ അനവധിയാണ്. ഇതിനിടെ പ്രമുഖ സംവിധായകൻ ഒമര്‍ ലുലുവിന്റെ പേരും മത്സരാർത്ഥികളുടെ പട്ടികയിൽ പറഞ്ഞു കേൾക്കുന്നുണ്ട് എങ്കിലും ഇതിന് ഇതുവരെ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.