മലയാളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളറാണ് മോഹൻലാൽ. പരാജയങ്ങൾ എത്രയുണ്ടായാലും അതിനെല്ലാം ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മറുപടി നൽകാൻ അദ്ദേഹത്തിന് കഴിയും. അഭിനയ മികവിന്റെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ കരിയാറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ദൃശ്യം 2 ഒഴികെ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന് വലിയ ഹിറ്റുകൾ ഒന്നും ഉണ്ടായിട്ടില്ല. പരാജയപ്പെട്ട ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
മോഹൻലാലിന്റെ തെരഞ്ഞെടുപ്പിൽ വന്ന പാളിച്ചയാണ് ഈ പരാജയത്തിന് കാരണം എന്നാണ് വലിയൊരു വിഭാഗം ആരോപിക്കുന്നത്. പഴയ ആളുകൾക്ക് മാത്രം ഡേറ്റ് കൊടുക്കുന്നത് കൊണ്ടാണ് മോഹൻലാലിന്റെ കരിയര്‍ പിന്നിലേക്ക് പോകുന്നത് എന്നും ഒരു വിഭാഗം ആക്ഷേപിക്കുന്നു. ഈ ആരോപണത്തെക്കുറിച്ച് പ്രമുഖ സംവിധായകൻ ടി എസ് സജി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയുണ്ടായി.
മോഹൻലാലിന്റെ അടുത്ത് ഒരു സബ്ജക്ട് പറഞ്ഞ് എത്താനുള്ള വഴി പലർക്കും അറിയില്ല എന്ന് സജി പറയുന്നു. മോഹൻലാലിന്റെ പടം അസിസ്റ്റ് ചെയ്യുമ്പോൾ കമ്മ്യൂണിക്കേഷൻ ഉണ്ടാകാറുണ്ട്. ഇൻഡസ്ട്രിക്ക് പുറത്തുള്ള നിരവധി പേരുടെ കയ്യിൽ മോഹൻലാലിനും മമ്മൂട്ടിക്കും പറ്റിയ പല സബ്ജെക്ടുകളും ഉണ്ട്. പക്ഷേ അവരിലേക്ക് എത്താൻ ഉള്ള വഴി അറിയില്ല.
മോഹൻലാൽ ഉള്ള ഒരു ലൊക്കേഷനിൽ ചെന്ന് ആൻറണി പെരുമ്പാവൂരിനെ കാണുകയാണ് വേണ്ടത്. മോഹൻലാലിലേക്ക് എത്തുന്നതിനുള്ള വഴി അങ്ങനെ ക്ലിയർ ചെയ്യണം. ആൻറണി പെരുമ്പാവൂരിനോട് പറഞ്ഞ് അദ്ദേഹത്തിന് സബ്ജക്ട് ഓക്കേ ആണ് എന്ന് തോന്നിയാൽ അദ്ദേഹം മോഹൻലാലിനോട് കഥ കേൾക്കാൻ പറയും.
ഒരിക്കലും മോഹൻലാൽ പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുക്കുന്നില്ല എന്ന് പറയാൻ കഴിയില്ല. ഇട്ടിമണി ചെയ്ത ജിബി മോഹൻലാലിൻറെ ഒപ്പം നിരവധി പടങ്ങളിൽ അസിസ്റ്റന്‍റ് ഡയറക്ടറായി വർക്ക് ചെയ്ത ആളാണ്. അദ്ദേഹം മോഹൻലാലിന് പറ്റിയ സബ്ജക്ട് ഉണ്ട് എന്ന് പറഞ്ഞപ്പോൾ അത് കേൾക്കുകയും കുറച്ചു മാറ്റങ്ങൾ വരുത്തി ഇട്ടിമാണി എന്ന സിനിമ ചെയ്യുകയുമായിരുന്നുവെന്ന് സജി പറയുന്നു.
പലപ്പോഴും മോഹൻലാലിന് വേണ്ടി ഒരു കഥ ചെയ്യുമ്പോൾ നേരത്തെ ചെയ്തതിന്റെ ഒരു ഇൻസ്പിരേഷൻ ഉണ്ടാകാറുണ്ട്. ഷാജി കൈലാസ് മോഹൻലാലിനെ വച്ച് ഒരു കഥ പ്ലാൻ ചെയ്യുമ്പോൾ അദ്ദേഹത്തിന് പറ്റുന്ന ഒരു കഥാപാത്രത്തെ രൂപപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത്തരത്തിൽ സിനിമ ചെയ്യുന്ന സംവിധാകർ ഇപ്പോൾ കുറവാണെന്നും സജി പറയുന്നു.