വളഞ്ഞ വഴിയിലൂടെ മുന്നിൽ എത്തണമെങ്കിൽ ചില വിട്ടുവീഴ്ചകൾക്ക് വഴങ്ങണം… കാസ്റ്റിംഗ് കൗച്ച് ഒരു സത്യമാണ്… തുറന്നു സമ്മതിച്ച് അനുഷ്ക ഷെട്ടിയും…

2005 മുതൽ അനുഷ്ക ഷെട്ടി ചലച്ചിത്ര ലോകത്ത് സജീവമാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി തന്റെ കരിയർ ആരംഭിക്കുന്നത് എങ്കിലും ഒരു വലിയ താരമായി മാറുന്നത് തമിഴിൽ എത്തുന്നതോടെയാണ്. അനുഷ്ക ഷെട്ടി ഒരു പാൻ ഇന്ത്യൻ താരമായി മാറുന്നത് ബാഹുബലി എന്ന ചിത്രത്തിൽ അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രത്തിലൂടെയാണ്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇന്ന് അനുഷ്ക ഷെട്ടി. ചലച്ചിത്ര ലോകത്ത് ഉയരങ്ങൾ കീഴടക്കിയ അവർ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് തുറന്നു സംസാരിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ചലച്ചിത്ര മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്നും എന്നാല്‍ തനിക്ക് ഇതുവരെ അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല എന്നും നടി പറയുകയുണ്ടായി.

Screenshot 1138

എല്ലായിപ്പോഴും താൻ സഞ്ചരിക്കാൻ ശ്രമിച്ചിട്ടുള്ളത് നേർവഴിയിലൂടെയാണ്. എല്ലാം ഓപ്പൺ ആയി തുറന്നു പറയുന്നതിനു ഒരിക്കലും മടി കാണിച്ചിട്ടില്ല. സിനിമയിൽ ഒരാൾക്ക് വളഞ്ഞ വഴിയിലൂടെയോ  കുറുക്കു വഴിയിലൂടെയോ മുന്നിലെത്താൻ കഴിയും. എന്നാൽ അതിന് പല വിട്ടു വീഴ്ചകൾക്കും വഴങ്ങേണ്ടതായി വരും. കഠിനാധ്വാനം ചെയ്തു മുന്നിൽ എത്തണോ അതോ വളഞ്ഞ വഴിയിലൂടെ മുന്നിൽ എത്തണോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികളുമാണ്. ചലച്ചിത്ര മേഖലയിൽ ദീർഘകാലം പിടിച്ചു നിൽക്കുക എന്ന് പറയുന്നത് കഠിനാധ്വാനത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. തനിക്ക് എളുപ്പവഴിയിലൂടെ മുന്നിലെത്താൻ ഒരു താല്പര്യവുമില്ല . അതിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല എന്നും അനുഷ്ക ഷെട്ടി പറയുന്നു.