സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട്.. ഒരിക്കലും ഇങ്ങനെയാകും എന്ന് വിചാരിച്ചില്ല… വിൻസി അലോഷ്യസ്

കഴിഞ്ഞ ദിവസമാണ് വിൻസി അലോഷ്യസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രേഖ എന്ന ചിത്രം തീയറ്ററില്‍ എത്തുന്നത്. വലിയ സ്റ്റാർകാസ്റ്റ് ഒന്നുമില്ലെങ്കിൽ പോലും ചിത്രത്തിന് ലഭിക്കുന്നത് മികച്ച അഭിപ്രായമാണ്. എന്നാൽ തന്റെ ഈ കൊച്ചു ചിത്രത്തിന് ഷോകൾ നന്നേ കുറവാണെന്നും പോസ്റ്ററുകൾ പോലും എങ്ങും ഇല്ല എന്നും പറയുകയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ച നടി വിൻസി അലോഷ്യസ്. നടി ഇൻസ്റ്റഗ്രാമിൽ ആണ് തന്റെ വിഷമം പങ്കു വെച്ചത്. ഒരു സിനിമയ്ക്കും ഈ ഗതി വരരുത് എന്ന തലക്കെട്ടോടെയുള്ള  നടിയുടെ കുറുപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Screenshot 1128

തന്റെ ചിത്രം രേഖ വലിയ തീയറ്ററുകളോ ഷോകളോ ഒന്നും ഇല്ല എന്നും താൻ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത് എന്നും വിൻസി പറയുന്നു. പലരും ചോദിക്കുന്നത് എന്തുകൊണ്ടാണ് ഷോകൾ കുറവായത് എന്നാണ്. അവരുടെ നാട്ടില്‍ പോസ്റ്റർ പോലുമില്ല എന്നൊക്കെ പലരും പറയുന്നു. ശരിക്കും വല്ലാത്ത വിഷമം ഉണ്ടെന്ന് വിൻസി പറയുന്നു. താൻ ഒരിക്കലും ഇങ്ങനെ വിചാരിച്ചിരുന്നില്ല. ആകെയുള്ളത് തന്‍റെ ചിത്രത്തിന് മേലുള്ള വിശ്വാസം മാത്രമാണ്. തന്റെ ചിത്രത്തിന് വലിയ സ്റ്റാർകാസ്റ്റ് ഒന്നുമില്ല. അതുകൊണ്ട് ഇത്രയുമൊക്കെ കാര്യങ്ങൾ മാത്രമേ കിട്ടുകയുള്ളൂ എന്ന് നന്നായി അറിയാം. ഇനി എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. ഈ സിനിമ ഉള്ള തീയറ്റർ ആദ്യത്തെ ഷോ തന്നെ  കാണിക്കാൻ ശ്രമിക്കണം എന്ന് വിൻസി അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം തന്റെ ഈ ചിത്രം അവിടെ കാണില്ല. ചിത്രത്തിന് ലഭിക്കുന്നത് നല്ല അഭിപ്രായങ്ങളാണ്. അതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷയോടെ താൻ കാത്തിരിക്കുകയാണെന്നും വിൻസി സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. ജോൺ ഐസക് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രമുഖ തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ്.