ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ ഡാകിനി അമ്മൂമ്മയായി തോന്നി… തങ്കം സിനിമയിൽ അഭിനയിച്ച അപർണയെ കൊട്ടപ്രമീള എന്ന് വിളിച്ചു ആക്ഷേപിച്ചു… രമ്യയെ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട്… അഖിൽ മാരാർ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമത്തിൽ അശ്വന്ത് കോക്ക് അഖിൽ മാരാർ പോര് തുടരുകയാണ്. അഖിൽ മാരാറിന് കഴിവില്ല എന്ന അശ്വന്ത് കോക്കിന്റെ പ്രയോഗം വലിയ ആക്ഷേപമായി ഏറ്റെടുത്ത അഖില്‍ അശ്വന്ത് കോക്കിനെതിരെ സമൂഹ മാധ്യമത്തിൽ തുടരെത്തുടരെ വീഡിയോകളും പോസ്റ്റുകളും ഇട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അശ്വന്ത് കോക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണത്തിന് പോയിട്ടില്ല. ഇപ്പോഴിതാ നടി രമ്യയും അപർണ ബാലമുരളിയേയും ദർശനേയും അശ്വന്ത് ചെയ്തത് ബോഡി ഷേമിങ് അല്ലേ എന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ് പങ്കു വെച്ചിരിക്കുകയാണ് അഖിൽ മാരാർ.

ക്രിസ്റ്റഫർ എന്ന ചിത്രത്തിൻറെ അഭിപ്രായം പടച്ചു വിട്ടപ്പോൾ പേടി കൊണ്ടാണെങ്കിൽ കൂടി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ എന്നിവരെ ആക്ഷേപിക്കാതെ സംസാരിക്കാൻ അശ്വന്ത് കൊക്കിന് കഴിഞ്ഞുവെങ്കിലും ഉള്ളിൽ കിടക്കുന്ന പുച്ഛം പതിയെ തികട്ടി വന്നുവന്ന് അഖിൽ പറയുന്നു.

നടി രമ്യയെ കുറിച്ച് പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്. ബലാൽസംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മയായി ശില്പ ഷെട്ടി അഭിനയിച്ചെങ്കിൽ മാത്രമേ അശ്വന്ത് കോക്കിന് സുഖിക്കൂ എന്നുണ്ടോ എന്ന് അഖില്‍മാരാർ ചോദിക്കുന്നു. സംവിധായകൻ നൽകിയ വേഷം ഭംഗിയായി രമ്യ ചെയ്തു എന്ന് പറയാൻ എന്തുകൊണ്ടാണ് തോന്നാത്തത്.

രമ്യയെ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ടു തന്നെയാണ്. ഇതേ ആൾ തന്നെ തങ്കം എന്ന സിനിമയിൽ അഭിനയിച്ച അപർണയെ കൊട്ടപ്രമീള എന്ന് വിളിച്ചു ആക്ഷേപിച്ചു. കാപ്പയിൽ ചെയ്ത കഥാപാത്രമായിരുന്നു എന്ന് പറഞ്ഞാണ് ഇത് പിന്നീട് ന്യായീകരിച്ചത്. കാപ്പയിൽ അപർണ്ണ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രത്തെയാണ്. പക്ഷേ അശ്വന്ത് കോക്ക് ഇട്ട പേര് കൊട്ടപ്രമീള എന്നാണ്.

Screenshot 1120

അതുപോലെതന്നെ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ ഡാകിനി അമ്മൂമ്മ ആയി തോന്നി എന്ന് അശ്വന്ത് പറഞ്ഞതായും അഖില്‍ ചൂണ്ടിക്കാട്ടുന്നു. അശ്വന്ത് കോക്ക് ഒരു പ്രത്യേക ജീവിയാണ്. ഇയാൾ പറഞ്ഞ രീതിയിൽ എടുത്താൽ സൂര്യമാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ മമ്മൂട്ടിയെ പുട്ടുറുമീസ് എന്ന് വിളിച്ച് സംസാരിക്കുമോ എന്ന് അഖിൽ ചോദിക്കുന്നു.

സകലരേയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന അശ്വന്ത് കോക്ക് തന്നെ വിളിച്ചത് മെയിൽ ഷോവനിസ്റ്റ് പിഗ് എന്നാണ്. താൻ അമ്മയെ സംരക്ഷിക്കുന്ന മകനാണ്. ഭാര്യയെ സംരക്ഷിക്കുകയും അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ തൻറെ ഫേസ്ബുക്ക് മൊബൈൽ പാസ്സ്‌വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവുമാണ്. രണ്ടു പെൺമക്കളെ അവരുടെ ആഗ്രഹത്തിന് അനുസരിച്ച് വളർത്തുന്ന അച്ഛനാണ്. ഈ നിലയിൽ താൻ ഒരു മെയിൽ ഷോവനിസ്റ്റ് ആണ്. 

ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചിൽ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ എതിർക്കും. ഹിന്ദു വിശ്വാസത്തിൽ യശോധയും പൂതനയും ഉണ്ട്. ആരെ സ്നേഹിക്കണമെന്നും ആരെ എതിർക്കണം എന്നും വ്യക്തമായി അറിയാം. കുറുക്കൻ കൂവുകയും സിംഹം ഗർജിക്കുകയും ചെയ്യും. എത്രയൊക്കെ നീലത്തിൽ മുങ്ങിയാലും അശ്വന്ത് കൂവും. അത്കൊണ്ടാണ് രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് വിളിച്ചതെന്ന് അഖിൽ മാരാർ പറയുന്നു.