ചേലാകർമ്മം ആൺകുട്ടികളുടെ മേലുള്ള ആക്രമണം… ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം… ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജിയുമായി നോൺ റിലീജിയൻ സിറ്റിസൺസ് ….

ഇസ്ലാം മതത്തിലെ ആചാരമനുസരിച്ച് കാലാകാലങ്ങളായി തുടർന്നു പോരുന്ന ഒന്നാണ് ആൺകുട്ടികളില്‍ നടന്നു വരുന്ന ചേലാകർമ്മം. എന്നാല്‍ ഇതിനെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇപ്പോൾ ഒരു വിഭാഗത്തിന്റെ ഭാഗത്തു നിന്നും ഉയർന്നു വന്നിരിക്കുന്നത്. ഇതിനായി ഹൈക്കോടതിയിൽ പുതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത് യുക്തിവാദി സംഘടനയായ നോൺ റിലീജിയൻ സിറ്റിസൺസ് .

ആൺകുട്ടികളിലെ ചേലാകർമ്മം ഒരു കാരണ വശാലും അനുവദിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണെന്നും ഇത് നിയമ വിരുദ്ധമാണ്, പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല ഇതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. 18 വയസ്സിൽ താഴെ പ്രായാമുള്ള കുട്ടികളുടെ ചേലാകർമ്മം ഒരിക്കലും അനുവദിക്കാൻ പാടുള്ളതല്ല. ഇത് എല്ലാ അർത്ഥത്തിലും നിയമവിരുദ്ധമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് നിർത്തലാക്കണം എന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

Screenshot 1118

കുട്ടിയുടെ മേൽ അച്ഛന്റെയും അമ്മയുടെയും മതപരമായ വിശ്വാസങ്ങൾ ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഒരു നടപടിയായി വേണം ഇതിനെ കാണാൻ. ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല ഇത്. കുട്ടികളിൽ നടത്തുന്ന ചേലാകർമ്മം യുക്തിപരമായ കാര്യമല്ല. അത് തികച്ചും നിയമ വിരുദ്ധമാണ്. കുട്ടികളുടെ മേലുള്ള ആക്രമണമായി വേണം ഇതിനെ കാണാൻ. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് ചേലാകർമ്മം എന്നും ഹർജിക്കാർ പറയുന്നു. ഹർജി ഫയലില്‍  സ്വീകരിച്ച കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഈ കേസ് അടുത്തയാഴ്ച പരിഗണിക്കുന്നതിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. സംഭവം വാര്‍ത്ത ആയതോടെ ചേലാകര്‍മ്മത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും രണ്ട് ചേരിയിലായി തിരിഞ്ഞിരിക്കുകയാണ്.