ഒരു ചെറിയ ഇടവേളക്കു ശേഷം വിജയ് ബാബു വീണ്ടും ചലച്ചിത്ര മേഖലയിൽ സജീവമാകുന്ന കാഴ്ചക്കാണ് 2023 സാക്ഷ്യം വഹിക്കുന്നത്. വലിയ വിവാദങ്ങളിലൂടെയും വ്യക്തിജീവിതത്തിന് കളങ്കം ചാർത്തുന്ന സംഭവ വികാസങ്ങളിലൂടെയും കടന്നു പോയ അദ്ദേഹം എങ്കിലും ചന്ദ്രികേ എന്ന പുതിയ സിനിമയിലൂടെ ഒരു മടങ്ങി വരുന്നതിന് തയ്യാറെടുക്കുകയാണ്.
ഫ്രൈഡേ ഫിലിംസിന്റെ 19 ആം ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ആരെയും വേദനിപ്പിക്കരുത് എന്ന് കരുതുന്ന വ്യക്തിയാണ് താനെന്ന് വിജയ് ബാബു പറയുകയുണ്ടായി. ഒരിക്കലും നെഗറ്റീവ് കമന്റ്സ് നോക്കുന്ന വ്യക്തിയല്ല താൻ. തന്റെ അഭിപ്രായങ്ങളോട് ചിലപ്പോൾ പലർക്കും യോജിപ്പ് ഉണ്ടാകണമെന്നില്ല. ഹോം എന്ന ചിത്രത്തിൽ നിന്നും താൻ പഠിച്ച കാര്യം അതാണ്.
സുഹൃത്തുക്കൾ തമ്മിൽ പാർട്ണർഷിപ്പ് ഇല്ലാത്തതാണ് നല്ലത് എന്ന് വിജയ് ബാബു പറയുന്നു. കാരണം പണം ഇൻവോൾട് ആണ്. അതുകൊണ്ടു തന്നെ ഒരു തരത്തിലുമുള്ള ഈഗോയും ഉണ്ടാകാൻ പാടില്ല. കരുത്തനായി മുന്നോട്ടു പോകുന്നതിനാണ് താൻ എപ്പോഴും പ്രഥമ പരിഗണന കൊടുക്കുന്നത്. പരമാവധി ആരെയും വേദനിപ്പിക്കരുത് എന്ന് കരുതുന്ന വ്യക്തിയാണ് താൻ എന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
തുടക്കകാലത്ത് വിജയ് ബാബുവും നടി സാന്ദ്ര തോമസും ചേർന്നാണ് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനി നടത്തിക്കൊണ്ടു പോയിരുന്നത്. എന്നാൽ പിന്നീട് ഇരുവരും പകുതിക്കു വെച്ച് ഈ പാര്ട്ട്ണര്‍ഷിപ്പ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സാന്ദ്ര തോമസിനെ ഇപ്പോൾ കാണുമ്പോഴും താൻ സംസാരിക്കാറുണ്ട് എന്ന് വിജയ് ബാബു പറയുന്നു.