എങ്ങനെയാണ് ഒരു നല്ല തിരക്കഥ എഴുതേണ്ടത് എന്ന് ഇപ്പൊഴും അറിയില്ലെന്ന് സംവിധായകൻ പ്രിയദർശൻ….

മലയാളവും കടന്ന് ഹിന്ദിയിൽ എത്തി നിരവധി വിജയങ്ങൾ സ്വന്തമാക്കിയ സംവിധായകനാണ് പ്രിയദർശൻ. ഇന്ന് ഹിന്ദിയിലെ മിനിമം ഗ്യാരന്‍റിയുള്ള സംവിധായകന്മാരിൽ ഒരാളാണ് അദ്ദേഹം. മലയാളത്തിൽ അദ്ദേഹം എഴുതിയ നിരവധി തിരക്കഥകൾ ഇന്നും പ്രേക്ഷകരിൽ ചിരി പടർത്താറുണ്ട് . ടെലിവിഷനില്‍ നിരവധി കാഴ്ച്ചക്കാരാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് ലഭിക്കാറുള്ളത്.  ഒരു കാര്‍ട്ടൂണ്‍ കാണുന്നതുപോലെ മാലപ്പടക്കം കണക്കെ പൊട്ടിച്ചിരികൾ ഉണ്ടാക്കുന്ന അദ്ദേഹത്തിൻറെ ചിത്രത്തിലെ ഡയലോഗുകൾ മിക്കതും മലയാളികൾക്കു കാണാപ്പാഠമാണ്.

എന്നാൽ ഇപ്പോഴിതാ ഇന്നും തനിക്ക് ഒരു നല്ല തിരക്കഥ എങ്ങനെയാണ് എഴുതേണ്ടത് എന്ന് അറിയില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച ഓപ്പൺ പ്ലാറ്റ്ഫോമിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .

Screenshot 1103

തിരക്കഥ എഴുതുക എന്ന പ്രോസസ് താന്‍ ദിവസവും പഠിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്ന് പ്രിയദർശൻ പറയുന്നു. പല പ്രാവശ്യം അതിൽ പരാജയപ്പെട്ടിട്ടുണ്ട്. പല പ്രാവശ്യം അതിൽ വിജയിച്ചിട്ടുണ്ട് . പക്ഷേ ഒരു കഥയുടെ തിരക്കഥയും മറ്റൊരു കഥയുടെ തിരക്കഥയും തമ്മിൽ താരതമ്യം നടത്തുമ്പോൾ ഈ സിനിമയുടെ തിരക്കഥ എന്തുകൊണ്ട് നന്നായി എന്നും മറ്റൊരു സിനിമയുടെ തിരക്കഥ എന്തുകൊണ്ട് മോശമായി എന്നും ഇന്നും അനലൈസ് ചെയ്യാൻ കഴിഞ്ഞിട്ടില്ലന്നു പ്രിയദര്‍ശന്‍ പറയുന്നു.

ലോകത്ത് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു സിനിമ എന്നൊന്ന് ഇല്ല എന്ന് പ്രിയദർശൻ തീർത്തു പറയുന്നു. കുറച്ച് അധികം പേർക്ക് ഇഷ്ടപെട്ടാൽ ആ സിനിമ വിജയകരമായി എന്ന് പറയാം എന്നേയുള്ളൂ. താൻ അങ്ങനെയാണ് ഇക്കാര്യത്തിൽ വിശ്വസിക്കുന്നത് എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.