പ്രേമം ഉണ്ടായിരുന്നു… പക്ഷേ ഇപ്പോഴില്ല… ഞാൻ ഒരു തേപ്പ് കൊടുത്തു… തേച്ച കഥ വിൻസി അലോഷ്യസ് പറയുന്നു…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻറ് ഹണ്ട് ഷോയായ നായിക നായകൻ എന്ന പ്രോഗ്രാമിലൂടെയാണ് വിൻസി ആദ്യമായി എത്തുന്നത്. ഈ ഷോയിലെ മികച്ച പ്രകടനം വിൻസിക്ക് മലയാള സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തു. സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി ബിഗ് സ്ക്രീനിലേക്ക് കടന്നു വരുന്നത്. പിന്നീട് വലതും ചെറുതുമായ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമത്തിലും വളരെ സജീവമായ വിൻസി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയുണ്ടായി.

തനിക്ക് നേരത്തെ പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് വർക്കൗട്ട് ആകാത്തത് കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു എന്നും വിന്‍സി പറയുന്നു. തനിക്ക് തേപ്പ് കിട്ടിയതല്ല. താനൊരു തേപ്പ് കൊടുക്കുകയാണ് ചെയ്തത്. അത് ഒരിക്കലും മിസ്സ് അണ്ടർസ്റ്റാൻഡിങ് മൂലം ആയിരുന്നില്ല. നല്ല അണ്ടർ സ്റ്റാൻഡിങ് തന്നെ ആയിരുന്നു. പക്ഷേ പൊരുത്തപ്പെട്ട് പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് വേണ്ട എന്ന് വച്ചത്. ലൈഫ് ലോങ് കൊണ്ടു പോകേണ്ട ഒരു പാർട്ണർ ഇതല്ല എന്ന് തോന്നിയപ്പോൾ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

Screenshot 1100

ഒരിക്കലും വളഞ്ഞ് മൂക്കില്‍ പിടിക്കാൻ ശ്രമിച്ചില്ല. നേരിട്ട് തന്നെ പറഞ്ഞു. ഒരാളെ തേച്ചിട്ട് പോവുക എന്ന് പറയുന്നത് മറ്റൊരു സംഭവമാണ്. ഇത് അങ്ങനെയല്ല. അപ്പോൾ എന്തോ ഒരു മിസ്സിങ് ഉണ്ട് പൊരുത്തപ്പെട്ട് പോകാൻ പറ്റുന്നില്ല എന്ന് നേരിട്ട് പറയുകയാണ് ചെയ്തത്. പക്ഷേ അത് മറ്റേ ആളെ നന്നായി ഹര്‍ട്ട് ചെയ്യും എന്ന് അറിയാം. താൻ ഹേർട്ടു ചെയ്തിട്ടും ഉണ്ടെന്ന് വിൻസി പറയുന്നു.