കഴിഞ്ഞ ദിവസമാണ് നടൻ ബാബുരാജിനെ സുഹൃത്തിന് പാട്ടത്തിന് നൽകി പണം തട്ടി എന്ന കേസിൽ അറസ്റ്റ് ചെയ്തുവെന്ന വാർത്ത സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഈ കേസിൽ അറസ്റ്റ് ചെയ്തു അന്നുതന്നെ ബാബുരാജ് ജാമ്യം ലഭിച്ച് വീട്ടിൽ തിരിച്ചെത്തിരുന്നു. ഈ വിഷയത്തിൽ ബാബുരാജ് തൻറെ പ്രതികരണം അറിയിക്കുകയുണ്ടായി.
റിസോർട്ടിന് പല നാശനഷ്ടങ്ങളും ഉണ്ടാക്കി 11 മാസത്തെ വാടകയും തന്നില്ല. ഇതോടെയാണ് താൻ തൊടുപുഴ കൊമേഷ്യൽ കോടതിയിൽ പോയി ഓർഡർ എടുത്ത് അയാളെ അവിടെ നിന്നും പുറത്താക്കിയത്. പിന്നീട് 35 ലക്ഷം രൂപ തിരിച്ചു വേണമെന്ന് പറഞ്ഞ് അയാൾ തന്റെ അടുത്ത് വന്നു . റിസോർട്ട് ആരെങ്കിലും വാടകയ്ക്ക് എടുക്കുമ്പോൾ അതിൻറെ പകുതി പണം നൽകാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അയാൾ റിസോർട്ട് എടുത്തിട്ട് വാടക തരാതെ പോയതിന്‍റെ നഷ്ടം മുഴുവൻ താൻ സഹിക്കേണ്ട പകുതി നഷ്ടം ആയാളും സഹിക്കണം എന്നാണ് പറഞ്ഞത്.
എന്നാൽ പണം ലഭിക്കുന്നതിനുവേണ്ടി ഒരു പരാതി അയാള്‍ സമർപ്പിച്ചു. പട്ടയം ഇല്ലാത്ത സ്ഥലം നൽകി കബളിപ്പിച്ചു എന്നാണ് പരാതി കൊടുത്തത്. മുഴുവൻ സ്ഥലത്തിലുമായിട്ടാണ് റിസ്സോര്‍ട്ട് ഇരിക്കുന്നത്. അവിടെ പട്ടയം ഇല്ലാത്ത ഭൂമി ഉണ്ട് എന്ന് മാത്രമേയുള്ളൂ. അയാൾ നൽകിയ പരാതിയിൽ പട്ടയം ഇല്ലാത്തതുകൊണ്ട് ജിഎസ്ടി എടുക്കാൻ അയാൾക്ക് പറ്റിയില്ല എന്നാണ് പറഞ്ഞത്. പക്ഷേ അത് കള്ളമാണ്. ആ സ്ഥലത്ത് അയാൾ നേരത്തെ രണ്ടുവർഷം റിസോർട്ട് നടത്തിയതാണ്. 16 മുതൽ അയാൾ റിസോർട്ടിന് ടാക്സ് അടച്ചിട്ടില്ല. ഫൈനായി 50 ലക്ഷം രൂപ അടക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നത് തനിക്കാണ്. നാണക്കേട് കാരണം താൻ പുറത്തു പറയില്ല അടയ്ക്കും എന്നാണ് അയാൾ കരുതിയത്. എന്നാൽ സത്യം തന്‍റെ ഭാഗത്താണെന്നും അതുകൊണ്ട് താൻ ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ബാബുരാജ് പറയുന്നു.