മഞ്ചു പിള്ളയുടെ ആദ്യ ഭര്‍ത്താവ് പ്രശസ്ത സീരിയല്‍ താരം മുകുന്ദന്‍ ആയിരുന്നു… മനപ്പൊരുത്തം കുറഞ്ഞപ്പോള്‍ രണ്ട് വഴിക്കു പിരിഞ്ഞ ദമ്പതികള്‍..

നമ്മൾ പൊതുവേ പറയാറുള്ള ഒരു കാര്യം ഒരേ മേഖലയിലുള്ളവർ ജീവിതത്തിൽ ഒന്നിക്കുകയാണെങ്കിൽ അത് എന്നാളും നിലനിൽക്കും എന്നാണ്. എന്നാൽ ഇത് എല്ലാ കാര്യത്തിലും അത്ര ശരിയായി നടന്നു കൊള്ളണമെന്നില്ല. ഇത്തരത്തില്‍ ഒരേ പ്രവര്‍ത്തന മേഖലയിൽ നിന്നും ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു പരാജയപ്പെട്ടു പോയവരാണ് ഒരു കാലത്ത് താര ദമ്പതികൾ ആയിരുന്ന നടൻ മുകുന്ദനും മഞ്ജു പിള്ളയും.

മുകുന്ദൻ ആദ്യം വിവാഹം കഴിച്ചത് അന്ന് സീരിയലിൽ സജീവമായി കൊണ്ടിരുന്ന മഞ്ജുപിള്ളയെ  ആയിരുന്നു. പിന്നീട്  മഞ്ജു മുകുന്ദൻ എന്ന പേരിലായിരുന്നു മഞ്ജു പിള്ള അറിയപ്പെട്ടിരുന്നത്. മഞ്ജു അന്ന് സീരിയലിൽ സജീവമായിരുന്നു. മുകുന്ദനും അതേപോലെതന്നെ സീരിയലുകളിലെ നിറ സാന്നിധ്യമായിരുന്നു. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. എന്നാൽ തമ്മിൽ പൊരുത്തപ്പെട്ട് പോകാത്തതിനെ തുടർന്ന് ഇവര്‍ രണ്ടു പേരും വിവാഹ മോചനം നേടുക ആയിരുന്നു. ആ ബന്ധം വേർപ്പെടുത്തി ഇരുവരും അധികം വൈകാതെ തന്നെ മറ്റൊരു വിവാഹം കഴിച്ചു. മഞ്ജുവിന് ഇപ്പോള്‍ ഒരു മകളുണ്ട്. മകള്‍ വിദേശത്ത് പഠിക്കുകയാണ്. തന്‍റെ മകളുടെ എല്ലാ വിശേഷങ്ങളും മഞ്ചു സമൂഹ മാധ്യമത്തിലൂടെ പങ്ക് വയ്ക്കാറുണ്ട്.  

Screenshot 1087 

രണ്ട് താരങ്ങളുടെയും കുടുംബ വിശേഷങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറാറുണ്ട്. മഞ്ജു പിള്ളയും മുകുന്ദനും ഇപ്പോഴും ചലച്ചിത്ര മേഖലയില്‍ സജീവമാണ്. മഞ്ജു സിനിമയിൽ സജീവമായതിനോടൊപ്പം മിനി സ്ക്രീനിലും നിറസാന്നിധ്യമാണ്. പ്രമുഖ ടെലിവിഷൻ ചാനലിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ വിധികർത്താവാണ് മഞ്ചു പിള്ള. മുകുന്ദനും മഞ്ജുവും അവരവരുടെ കുടുംബത്തിൻറെ ഒപ്പം സംതൃപ്തമായ ഒരു കുടുംബ ജീവിതമാണ് ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നത്.