പ്രയാഗ മാർട്ടിൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുൻനിര നായിക എന്ന പേര് നേടിയ നടിയാണ്. വളരെ ചെറിയ കാലയളവിനുള്ളിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച പ്രയോഗയുടെ ഏറ്റവും പുതിയ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. താരത്തിന്റെ പുതിയ മേക്കോവർ ഏവരെയും ഞെട്ടിച്ചു എന്ന് മാത്രമല്ല പലർക്കും ഇത് ആരാണ് എന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത സാഹചര്യം വരെ ഉണ്ടായി. ഇടതൂർന്ന മുടി ക്രോപ്പ് ചെയ്തു, കളർ ചെയ്തു, ഒപ്പം വ്യത്യസ്തമായ ഡ്രസിങ് ശൈലിയും താരത്തിന് വേറിട്ട ഒരു ലുക്ക് തന്നെ സമ്മാനിച്ചു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിക്കുകയാണ് പ്രയാഗ.
താൻ ഇത്തരം ഒരു മേക്കോവർ നടത്തിയത് സെലിബ്രിറ്റി ക്രിക്കറ്റിനു വേണ്ടി അല്ല എന്ന് പ്രയാഗ പറയുന്നു. യഥാർത്ഥത്തിൽ താൻ ഉദ്ദേശിച്ച കളർ ആയിരുന്നില്ല ഇത് . പക്ഷേ അബദ്ധത്തിൽ ഇത് മാറിപ്പോയതാണ്. മനപ്പൂർവം താൻ ലുക്ക് മാറ്റിയതല്ല.
സിനിമയിൽ നിന്നും കുറച്ചു കാലം മാറിനിൽക്കാമെന്നും ഒരു ബ്രേക്ക് എടുക്കാമെന്നും തീരുമാനിച്ചിരുന്നു. അങ്ങനെ ബ്രേക്ക് എടുത്തതിനു പിന്നില്‍ പ്രത്യേകിച്ചതിന് വലിയ കാരണം ഒന്നുമില്ല. അങ്ങനെ തോന്നിയതുകൊണ്ട് എടുക്കുന്നു എന്ന് മാത്രം. അതുകൊണ്ടുതന്നെ ലുക്ക് ഏതായാലും കുഴപ്പമില്ലല്ലോ എന്ന് പ്രയാഗ ചോദിക്കുന്നു.
പ്രയാഗ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ ആണ്. പ്രയാഗയുടെതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറിസ് എന്നിവയാണ്.