തീയറ്റർ റിവ്യൂ അവസാനിപ്പികുന്നു എന്ന വിഷയത്തിൽ സന്തോഷ് വര്‍ക്കി നടത്തി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായി. ഇത് തന്നെ ബാധിക്കില്ലന്നു സന്തോഷ് വര്‍ക്കി പ്രതികരിച്ചു. താന്‍ തിയേറ്ററിന്‍റെ പുറത്ത് വച്ച് റിവ്യൂ നൽകും. സ്വന്തം ചാനലിലും റിവ്യൂ കൊടുക്കും. തന്റെ സ്വന്തം ചാനൽ പോയാലും ഒരു കുഴപ്പവുമില്ല. ഇത് ഒരു ബോണസ് ആയി ലഭിച്ചതാണ്. പ്ലാൻ ചെയ്തല്ല വൈറലായത്. തനിക്ക് പിഎച്ച്ഡിയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. കൂടാതെ ഒരുപാട് വരുമാന സ്രോതസ്സുകളും ഉണ്ട്. ഇത് തന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സന്തോഷ് വർക്കി പറയുന്നു.
എന്നാൽ തന്നെ വൈറൽ ആക്കിയ, ഇതുകൊണ്ട് മാത്രം ജീവിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഓൺലൈൻ യൂട്യൂബ് മീഡിയകൾ. അവരുടെ ജീവിതത്തെയാണ് ഇത് അഫക്ട് ചെയ്യുന്നത്. തന്നെ സംബന്ധിച്ച് ഇത് ഒരു കുഴപ്പമുള്ള കാര്യമല്ല. ഇത് കോടതിയിൽ പോയാൽ നിലനിൽക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ്. ഇവർ റിവ്യൂനെ ഭയക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. താന്‍ നല്ല റിവ്യൂ കൊടുത്ത ഒരുപാട് പടങ്ങള്‍ ഓടിയില്ല. സിനിമാക്കാർ മണ്ടന്മാരാണ്. ഇവർ ഇതൊന്നും ചിന്തിക്കുന്നില്ല, നല്ല സിനിമയാണെങ്കിൽ ഓടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രൊഡ്യൂസറിന്റെ കാശ് പോകരുത് നാട്ടുകാരുടെ കാശ് പോയാലും കുഴപ്പമില്ല എന്നതാണ് ഇതില്‍ നിന്നും അവര്‍ അര്‍ത്ഥമാക്കുന്നത്. ഇത് തന്നെ ബാധിക്കില്ലെങ്കിലും തന്നെ വച്ച് പണം സമ്പാദിക്കുന്ന ഒരുപാട് പേരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഡിഗ്രീഡിംഗ് നടക്കുന്നുണ്ട് എന്ന കാര്യത്തിൽ സന്തോഷ് ഉറച്ചു നിൽക്കുന്നു. എന്നാൽ ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് ഫാൻസ് അസോസിയേഷനുകളാണ്. തിയേറ്ററിൽ പടം ഓടാത്തത് റിവ്യൂ ചെയ്യുന്നത് കൊണ്ടല്ല. ഓ ടി ടി യിൽ വരുന്നതുകൊണ്ട് ആരും തിയേറ്ററിൽ വരില്ല എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.