ഇതിൽ ലുക്ക് വെച്ച് സിനിമയിൽ ആരായിരിക്കും പ്രേതം എന്ന് സൗബിൻ ഇക്ക ചോദിച്ചു… സൌബിന്‍ ബോഡീ ഷെയിമിങ് ചെയ്തു എന്നതില്‍ വിശദീകരണവുമായി അബിൻ ബിനോ….

തൻറെ ഏറ്റവും പുതിയ ചിത്രമായ രോമാഞ്ചത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയിൽ നടൻ സൗബിൻ തുരുത്ത് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ അബിൻ ബിനോയെ ബോഡീ ഷെയിമിങ് നടത്തി എന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ഉയർന്നു വന്നിരുന്നു. സൌബിൻ ബോധപൂർവ്വം വിമർശിച്ചു എന്നാണ് ഉയരുന്ന ആരോപണം. സൗബിൻ നടത്തിയ അഭിപ്രായ പ്രകടനം വലിയ മോശമായിപ്പോയി എന്നും ഇത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്നും ഒരു വിഭാഗം ആരോപിച്ചു. മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു. ഇതോടെയാണ് അബിൻ ബിനോ തന്നെ വിശദീകരണവുമായി രംഗത്തു വന്നത്.

സൗബിന് തന്നോട് പ്രത്യേക അടുപ്പമുണ്ടെന്നും സിനിമ കണ്ടവർക്ക് ആ അടുപ്പം നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും അബിന്‍ പറയുന്നു. സ്ക്രീനിൽ മാത്രമല്ല സ്ക്രീനിൽ പുറത്തും ആ അടുപ്പം നിലനിൽക്കുന്നുണ്ട്. അതിൻറെ പേരിലാണ് അന്ന് അദ്ദേഹം അഭിമുഖത്തിന് അങ്ങനെ പറഞ്ഞത്. മാത്രമല്ല തങ്ങൾ എല്ലാവരും പരസ്പരം പ്രേതം എന്ന് വിളിക്കാറുണ്ടെന്നും അബിന്‍ വിശദീകരിക്കുന്നു.

Screenshot 1068

ആരോപണ വിധേയമായ വീഡിയോയിൽ ഇതിൽ ലുക്ക് വെച്ച് സിനിമയിൽ ആരായിരിക്കും പ്രേതം എന്ന് സൗബിൻ ചോദിക്കുമ്പോൾ താന്‍ ചിരിച്ചു. അങ്ങനെ ചിരിച്ചത് കൊണ്ടാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി താനാണ് പ്രേതം എന്ന് പറഞ്ഞത്. അതിനെ ഒരിക്കലും ബോഡി ഷേമിങ്ങോ ആക്ഷേപമായോ കാണാൻ കഴിയില്ല.

സൗബിൻ അന്ന് പറഞ്ഞത് ഒരിക്കലും നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമല്ല. വെറുതെ തമാശയ്ക്ക് വേണ്ടി കളിയാക്കിയത് മാത്രമാണ്. തന്നെ അങ്ങനെ കളിയാക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിന് ഉണ്ട്. സിനിമയിൽ കേവലം ഒരു തുടക്കക്കാരൻ മാത്രമായി തനിക്ക് അദ്ദേഹം വലിയ തോതിലുള്ള പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത് എന്നും അബിൻ അഭിപ്രായപ്പെട്ടു.