വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമയിൽ തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് വിജയ് സേതുപതി. അടുത്തിടെ ഒരു വെബ് സീരീസിലൂടെ അദ്ദേഹം ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ആമസോൺ പ്രൈം ആണ് ഈ സീരീസ് പുറത്ത് വിട്ടിട്ടുള്ളത്. ഇതിൻറെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഒരു പാൻ ഇന്ത്യൻ താരം എന്ന ഇമേജ് സമ്മർദ്ദം ഉണ്ടാക്കുന്നതാണെന്ന് വിജയ് സേതുപതി പറയുകയുണ്ടായി. ഒരു നല്ല നടനായി അറിയപ്പെടാനാണ് എന്നും ആഗ്രഹിക്കുന്നത്. എന്നും താന്‍ ഒരു നടനാണ്. അതിനു താഴെ അനാവശ്യമായ ലേബലുകൾ ഒന്നും വേണ്ട എന്നാണ് ആഗ്രഹിക്കുന്നത്. അത് ഏത് ഭാഷയാണെങ്കിലും കുഴപ്പമില്ല. എല്ലാ ഭാഷയിലും സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
പൊതുവേ തടിച്ച ശരീര പ്രകൃതിയുള്ള അദ്ദേഹം അടുത്തിടെ തന്റെ വണ്ണം വളരെയധികം കുറച്ചിരുന്നു. എന്നാൽ താൻ ഡയറ്റിങ്ങിൽ വിശ്വസിക്കുന്നില്ല എന്ന് വിജയ് സേതുപതി പറയുന്നു. രുചിയുള്ള ഭക്ഷണം വളരെയധികം ഇഷ്ടമാണ്. രുചികരമായ ഭക്ഷണം കഴിച്ചില്ലെങ്കിൽ ജീവിതം വിരസമായി മാറും. സിനിമയിൽ വന്ന ആദ്യ നാളുകളിൽ ധാരാളം വർക്കൗട്ടുകൾ ചെയ്തു വല്ലാതെ ബോറടിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ശരീരം വഴങ്ങാതെ വന്നു. ചില കഥാപാത്രങ്ങൾക്ക് ശരീരം യോജിക്കുമെങ്കിലും മറ്റു ചില കഥാപാത്രങ്ങൾക്ക് ശരീരം ഒട്ടും യോജിക്കാതെ വന്നു. അതുകൊണ്ടാണ് ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതല്ല ലക്ഷ്യം. തൻറെ ശരീരം ഉപയോഗിച്ച് ഏത് വേഷവും ചെയ്യുന്ന രീതിയിൽ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും വിജയ് സേതുപതി പറഞ്ഞു.