ക്രിസ്റ്റഫറിനെ തകർക്കാൻ ശ്രമം നടക്കുന്നു…. ആരോപണവുമായി ബീ ഉണ്ണികൃഷ്ണൻ…

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ ടീമിൻറെ ക്രിസ്റ്റഫർ. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായ ക്രിസ്റ്റഫറിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കിടയില്‍ കൽപ്പിക്കപ്പെടുന്നത് . ആറാട്ട് എന്ന ചിത്രത്തിൻറെ പരാജയത്തിനു ശേഷം പുറത്തു വരുന്ന ചിത്രം എന്നതു കൊണ്ട് തന്നെ സംവിധായകനായ ഉണ്ണികൃഷ്ണനും തിരക്കഥാകൃത്തായ ഉയദയകൃഷ്ണയ്ക്കും ഇത് ജീവൻ മരണ പോരാട്ടമാണ്.

ക്രിസ്റ്റഫറിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും മറ്റ് താരങ്ങളും സമൂഹ മാധ്യമത്തില്‍ വളരെ സജീവമാണ് .  ഇതിനിടെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകളിൽ വന്ന് ഓൺലൈൻ ചാനലുകൾ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് സിനിമാ സംഘടനകൾ വിലക്കി എന്ന വാർത്ത സമൂഹ മാധ്യമത്തിൽ പ്രചരിച്ചത് . വാർത്ത വ്യാപകമായതോടെ ഇതിൽ പ്രതികരണം അറിയിച്ചു കൊണ്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.

Screenshot 1048

ഇപ്പോള്‍ നടക്കുന്നത് താൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനായ ചിത്രത്തെ തകർക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇതെന്ന് ഉണ്ണികൃഷ്ണൻ ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് ചിത്രത്തിനെതിരെ വ്യാജ പ്രചരണം നടക്കുന്നത് . ഓണ്‍ലൈന്‍ ചാനലുകളെ വിലക്കിയതായി തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ഉള്‍പ്പടെയുള്ള ഔദ്യോഗിക സംഘടനകൾ ഒന്നും തന്നെ അത്തരം ഒരു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല . ചിത്രം ഇറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്നതിനിടെ ഇത്തരമൊരു പ്രചരണം അഴിച്ചു വിട്ടതിന്റെ പിന്നിൽ ചിത്രത്തെ തകർക്കുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ . ഇത് ആരൊക്കെയോ ചേർന്ന് കെട്ടി ചമച്ച ഒരു വാർത്ത മാത്രമാണ് എന്ന് ഉണ്ണികൃഷ്ണൻ ആരോപിച്ചു.