രാഹുൽ ഈശ്വര്‍ അങ്ങോട്ടേക്ക് ചെന്നാൽ ചൂലെടുത്ത് അടിക്കും…. ഇപ്പോള്‍ വെറുതെ മുതലക്കണ്ണീർ പൊഴിക്കുകയാണ്… ബൈജു കൊട്ടാരക്കര…

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ സാക്ഷിയായ ബാലചന്ദ്രകുമാർ രോഗബാധിതനായി ചികിത്സയിലാണ് എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്തൊക്കെ സംഭവിച്ചാലും മരണം വരെ താൻ പോരാടുമെന്ന് ബാലചന്ദ്രകുമാർ പിന്നീട് പ്രതികരിച്ചിരുന്നു. എന്നാൽ ബാലചന്ദ്രകുമാറിന് രോഗം സ്ഥിരീകരിച്ച വാർത്ത പുറത്തു വന്നതോടെ അദ്ദേഹത്തെ നേരിൽ കാണാൻ താല്പര്യമുണ്ടെന്ന് രാഹുൽ ഈശ്വർ അറിയിച്ചിരുന്നു. താൻ അദ്ദേഹത്തെ കാണാൻ പോയാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല എന്നും രാഹുൽ പറയുകയുണ്ടായി. രാഹുലിന്റെ ഈ പ്രതികരണത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.

നടി ആക്രമിക്കപ്പെട്ട കേസിൽ ചർച്ച വഴിതിരിച്ചുവിടാൻ ശ്രമിച്ച വ്യക്തിയാണ് രാഹുൽ ഈശ്വർ. രാഹുൽ ദിലീപിനു വേണ്ടി വാദിക്കാൻ വരുമ്പോൾ എല്ലാം നേരിട്ട് കണ്ടതുപോലെയാണ് രാഹുൽ സംസാരിക്കുന്നത്. ആ രാഹുൽ ഇപ്പോൾ കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന് വേണ്ടി മുതലക്കണ്ണീർ പൊഴിക്കുകയാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു. 

രാഹുൽ ഈശ്വര്‍ ബാലചന്ദ്രകുമാറിനെ സന്ദർശിക്കാൻ പോയാൽ ബാലചന്ദ്രകുമാറിന്റെ കുടുംബം രാഹുലിനെ ചൂലെടുത്ത് അടിക്കുമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ബാലചന്ദ്രന്മാറിനെ ബലാത്സംഗ കേസ്സില്‍   പോലും കുടുക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് ബാലേന്ദ്രകുമാറിനെതിരെ കേസു കൊടുത്ത സ്ത്രീ എവിടെയാണെന്നോ ആ കേസ് എന്താണെന്നോ ഇപ്പോൾ ആർക്കും അറിയില്ല. അത് ഒരു കെട്ടിച്ചമച്ച കേസ് ആണെന്ന് കണ്ടെത്തി. അടുത്തിടെ മരണപ്പെട്ട ഒരു ചാനൽ മുതലാളിയും അയാളുടെ ഒപ്പമുള്ളവരും ചേർന്ന് കെട്ടിച്ചമച്ച കേസ് ആയിരുന്നു അത്.

ബാലചന്ദ്രകുമാർ ദിലീപിനെതിരെയുള്ള എല്ലാ തെളിവുകളും പോലീസിന് കൊടുത്തപ്പോൾ ഒരു സ്ത്രീ എവിടെ നിന്നോ വന്നു ബാലചന്ദ്രകുമാറിന്റെ പേരിൽ ബലാൽസംഗത്തിന് കേസ് കൊടുത്തു. അവരെക്കൊണ്ട് പലരും ചേർന്ന് കേസ് കൊടുപ്പിച്ചതാണ്. അന്ന് രാഹുൽ ഈശ്വര്‍ പറഞ്ഞത് ബാലചന്ദ്രകുമാർ കള്ളനാണ് എന്നാണ്.

വിചാരണ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബാലചന്ദ്ര കുമാറിന് അസുഖം വരുന്നത്. അപ്പോഴാണ് രാഹുൽ ഈശ്വർ ബാലചന്ദ്രകുമാറിനെ കാണണം എന്ന് പറയുന്നത്. രാഹുലിന് അത്തരം ഒരു മനസ്സ് തോന്നിയെങ്കിൽ അത് നല്ലതാണ്. എന്നാൽ പറഞ്ഞത് വെറും ഭംഗി വാക്കാണോ എന്ന് അറിയില്ല. സത്യത്തെ മറച്ചുവെക്കാൻ ശ്രമിച്ചാൽ ആ സത്യം എന്നെങ്കിലും സത്യമായി തന്നെ പുറത്തുവരും എന്ന കാര്യം മറക്കരുതെന്ന് ബൈജു കൊട്ടാരക്കര ഓർമിപ്പിച്ചു.