“സ്ത്രീകൾ കാല് കാണിച്ചാൽ എന്താ കുഴപ്പം” സ്ത്രീകൾ ഏറ്റെടുത്ത #wehavelegs ക്യാംപെയിനെക്കുറിച്ച്.

സമൂഹമാധ്യമങ്ങളിൽ എല്ലാം ഇന്നിന്റെ തുടർച്ചയായി സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. ഒരാൾ ചെയ്യുന്നതിലെ പുതുമ ഇഷ്ടപ്പെട്ടാൽ ഉടൻ അടുത്ത ആളും അത് ഏറ്റെടുക്കുന്നു. പിന്നീട് അതൊരു ചെയിൻ പ്രോസസ്സ് പോലെ തുടർന്ന് പോകുന്നു. ഈ തുടർച്ചയെ ഒരു ഹാഷ് ടാഗിട്ട് മറ്റുള്ളവരിലേക്കും എത്തിക്കുകയും പിന്നീട് അതൊരു ജനസഞ്ചയം തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇതിലെ നല്ലതും ചീത്തയും കീറി മുറിക്കപ്പെടുന്നു.

രണ്ട് ചേരികളായി സോഷ്യൽ ബുദ്ധിജീവികൾ മാറുന്നു. സംവാദങ്ങൾ മുന്നേറുന്നു ഒടുവിൽ പുതിയൊരു ക്യാംപെയിൻ വരുന്നതോട് കൂടി ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചർച്ച എങ്ങും എത്താതെ അവസാനിക്കുന്നു. ഒരു പരിധി വരെ ഇത് സമൂഹ മധ്യത്തിൽ വെറുതെ ചർച്ച ചെയ്യപ്പെടുന്നു എന്നതൊഴികെ പറയത്തക്ക മാറ്റങ്ങൾ ഒന്നും തന്നെ എല്ലായിപ്പോഴും ഉണ്ടാകണം എന്നില്ല.

ചിലപ്പോൾ മാത്രം അതൊരു തീ ജ്വാല പോലെ ആളിപ്പടരുന്നു.
അങ്ങനെ അടുത്ത കാലത്ത് ചർച്ച ആയ ഒരു ക്യമ്പെയിൻ ആയിരുന്നു #wehavelegs ക്യാംപെയിൻ. ഇതിനു തുടക്കം കുറിച്ചത് ബാല താരമായി മലയാളത്തിൽ തിളങ്ങിയ അനശ്വര രാജൻ എന്ന നടി ആയിരുന്നു.

അവർ തന്റെ കാലുകളുടെ ആകാര ഭംഗി പ്രദർശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രം പങ്ക് വച്ചതോടെ സോഷ്യൽ മീഡിയയിലെ ഒരു കൂട്ടം ആളുകൾ അനശ്വരക്കെതിരെ തിരിഞ്ഞു. താരം സൈബർ ആങ്ങളമാരുടെയും ബുദ്ധിജീവികളുടെയും വിമർശങ്ങൾ ഏറ്റ് പുളഞ്ഞു. എന്നാൽ ഒരു വിഭാഗം അനശ്വരക്കു പിന്തുണയുമായി എത്തി.

മലയാളത്തിലെ പ്രശസ്തരായ പല നടിമാരും താരത്തിനെ സപ്പോർട് ചെയ്തുകൊണ്ട് രംഗത്തെത്തി. റിമ കല്ലിങ്കൽ ആദ്യമായി തന്റെ കാലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്ക് വച്ചു. അത് പല പ്രമുഖരും അല്ലാത്തവരും ഏറ്റെടുത്തു.

പിന്നീട് അന്നാ ബെന്നും അനുപമ പരമേശ്വരനുമൊക്കെ ഇതിനെ പിന്തുണച്ച് രംഗത്ത് എത്തുകയും ചിത്രങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു. പുരുഷന്മാര്ക്ക് മാത്രമേ ഇത്തരം ചിത്രങ്ങൾ കാണിക്കാൻ പാടുള്ളൂ എന്ന് ചോദിച്ചു കൊണ്ട് ഒരുപിടി സ്ത്രീ പക്ഷ വാദികളും എത്തിയതോടെ സമൂഹ മാധ്യമങ്ങൾ കാലുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ നിറഞ്ഞു.

Leave a Reply

Your email address will not be published.