“ചുവപ്പില്‍ കൂടുതല്‍ ചുവന്ന് അനു സിത്താര”

സർക്കാർ ജീവനക്കാരനും നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ആണ് അനു സിത്താര ജനിച്ചത് . എട്ടാം ക്ലാസ്സ് മുതൽ തന്നെ കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചിരുന്നു. കൽപ്പറ്റയിലായിരുന്നു ഇവര്‍ ഹൈ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് .


സ്കൂൾ കലോത്സവ വേദികളിലൂടെയാണ് അനു സിത്താര എന്ന കലാകാരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും സിനിമയിൽ ചുവടുറപ്പിക്കുന്നതും . 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വെള്ളിത്തിരയിലെത്തുന്നത്.

തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു . പിന്നീട് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന മുൻ നിര നടിമാരിൽ ഒരാളാണ് ഇവർ. കാവ്യാ മാധവന് ശേഷം അഭിനയ മികവും മലയാളിത്തവും ഉള്ള ഒരു നടി എന്ന നിലയിൽ വളരെ വേഗം പ്രക്ഷകരാൽ അംഗീകരിക്കപ്പെടാൻ ഇവർക്കായി. 2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. സഹോദരി അനു സൊനര.

പൊതുവെ വിവാദങ്ങളിൽ നിന്നും എല്ലായിപ്പോഴും മാറി നിൽക്കുന്ന താരം അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളൊക്കെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയവയാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലായിപ്പോഴും പുതിയ അപ്‌ഡേറ്റുകൾ താരത്തിൻെറ്റതായി ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ദിവസ്സം ചുവന്ന ചുരിദാർ ധരിച്ചു കൊണ്ട് അനു സിത്താര പുറത്തു വിട്ട ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ട്രെന്റിങ് ആയിരുന്നു. ഗ്ലാമർ പ്രദർശനം ഒട്ടും പ്രോത്സാഹിപ്പിക്കാതെ തന്നെ സോഷ്യല്‍ മീഡിയയിൽ വയറല്‍ തരംഗം സൃഷ്ടിക്കുവാൻ ഇവർക്ക് കഴിയാറുണ്ട്.

Leave a Reply

Your email address will not be published.