തുടയിലും കണങ്കാലിലും കഴുത്തിലും പിന്നെ, ബാക്കി നിങ്ങൾ തന്നെ കണ്ടോളൂ. ചില മലയാളി താരങ്ങളുടെ പച്ച കുത്തൽ ചിത്രങ്ങൾ കാണാം..

രഹസ്യങ്ങൾ തുറന്നു കാട്ടപ്പെടുമ്പോൾ അതിൻ്റെ മായക്കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങാൻ എല്ലാ മനുഷ്യർക്കും താല്പര്യം ഏറും. കാണാത്തത് കാണാനുള്ള കൗതുകമാണ് പലരും ജീവിതത്തിന്റെ ഉന്മാദമായി കരുതിപ്പോരുന്നത്. ഒന്നിൽ നിന്നും മറ്റൊന്നിലേക്കെന്നപോലെ അത് മാറിക്കൊണ്ടേയിരിക്കും.

എല്ലാം എല്ലാവര്ക്കും വളരെ വേഗം മടുക്കുമ്പോൾ അസ്തിത്വം എന്നത് പഴങ്കഥ ആയി മാറും. ഉപരിപ്ലവമായ പുറം മോടികളുടെ പിറകെയുള്ള നിലക്കാത്ത പിന്തുടരലുകളായി ജീവിതം മാറും. പുറമെയുള്ള കാഴ്ച്ചയുടെ പുതുമ നഷ്ടപ്പെട്ടു കഴിയുമ്പോൾ കാഴ്ചക്കാർ മറ്റൊന്ന് തേടിപ്പോകും. കാഴ്ചവച്ചവർ ആളൊഴിഞ്ഞ പൂരപ്പറമ്പായി ഒറ്റപ്പെടുകയും ചെയ്യും. ഇതൊരു ജീവിത യഥാര്‍ത്ഥ്യം ആണെന്നിരിക്കെ പലരും വന്നു പോകുന്നത് മിന്നാമിന്നിയുടെ ജീവിതം പോലെ ആണ്, ഒന്നു പ്രകാശിച്ച് വെളിച്ചം വറ്റിയ ദ്വീപുകളിൽ അസ്തമിക്കുന്നു. പ്രകാശം പരത്തുമ്പോൾ ചുറ്റും കൂടിയവർ വെളിച്ചം വറ്റിക്കഴിയുമ്പോൾ ചിതറി ഒലിച്ചു പോകുന്നു. പറഞ്ഞു വന്നത് അല്പായുസ്സുകളായ സോഷ്യൽ മീഡിയയിലെ ഖര ഘോഷങ്ങൾക് കാതോർത്തിരിക്കുന്നവരുടെ നാളകളെക്കുറിച്ചാണ്.

സമൂഹ മാധ്യമങ്ങളിലൂടെ തരംഗം ആകാൻ കച്ച കെട്ടി ഇറങ്ങുന്നവരെക്കുറിച്ചാണ്. ശ്രദ്ധിക്കപ്പെടാൻ മേനി കാട്ടണം എന്ന് വിശ്വസിക്കുന്നവരെ കുറിച്ചാണ്. ഇരകൾ ആക്കപ്പെടുന്നവരെക്കുറിച്ചാണ്. ഇതൊക്കെയാണ് സമൂഹ മാധ്യമങ്ങളിലെ ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം എന്നിരിക്കലും ആരും ഇതൊന്നും അത്രകണ്ട് കാര്യമാക്കാറില്ല എന്നതാണ് വാസ്തവം.

കണ്ടു മറന്ന കാഴ്ചകൾക്ക് മുന്നിൽ പുതിയത് തുറന്നിട്ടുകൊണ്ട് ഒന്നിന് പിറകെ ഒന്നൊന്നായി പിന്നെയും ഈയാം പാറ്റകളെപ്പോലെ പുതുമുഖങ്ങൾ അവതരിച്ചു കൊണ്ടേയിരിക്കും.കനൽ വിളക്കിന്റെ ആഴങ്ങളിൽ വീണ് കരിഞ്ഞൊടുങ്ങാൻ.

കഴിഞ്ഞ ദിവസ്സം കുറച്ചു പ്രമുഖർ സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ പുത്തൻ ടാറ്റൂയിങ്ങിന്റെ ചിത്രങ്ങൾ പങ്ക് വച്ചിരുന്നു. ചിലരുടെ പച്ച കുത്തിയിരിക്കുന്നത് കൈകളിൽ ആണ്. മറ്റു ചിലർ കാലുകളിൽ. വേറെ ചിലർ തുടയിലും, കഴുത്തിന് പിന്നിലും, നെഞ്ചിലുമൊക്കെ ആ ലിസ്റ്റ് അങ്ങനെ നീളുന്നു. കാണാനും പ്രോത്സാഹിപ്പിക്കാനും ആളുകൾ ഏറെ ഉള്ളതുകൊണ്ട് ഇതൊക്കെ പങ്ക് വയ്ക്കാൻ സുന്ദരിമാർക്ക് ഉത്സാഹം ഏറെ ആണ്. സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ചില പച്ചകുത്തലിന്റെ ചിത്രങ്ങൾ കാണാം.

Leave a Reply

Your email address will not be published.