തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വരലക്ഷ്മി ശരത്കുമാർ പറയുന്നു.

തമിഴിലെ മസ്സിൽ മാൻ ശരത്കുമാറിന്റെ പ്രിയ പുത്രി വരക്ഷ്മി ശരത്കുമാർ തൻ്റെ അച്ഛന്റെ പാരമ്പര്യം കൊണ്ട് തന്നെ സിനിമയുടെ വെള്ളിവെളിച്ചത്തോട് ചേർന്ന് നിൽക്കുന്ന താരം ആണ്. സിനിമയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഇവർ 2012 മുതൽ തന്നെ ഈ ഇന്റസ്ട്രിയിൽ ചുവടുറപ്പിച്ചുണ്ട്.

ആദ്യ ചിത്രം മറ്റൊരു താരകുടുമ്പത്തിലെ ഇളമുറക്കാരനായ ചിമ്പു നായകനായ പോടാ പോടീ ആയിരുന്നു. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തെ തേടി നിരവധി അവസ്സരങ്ങൾ ആണ് പിന്നീട് വന്നത്. അഭിനയ പ്രാധാന്യം ഉള്ള വേഷം വളരെ കരുതലോടെ തിരഞ്ഞെടുക്കുന്നതിൽ തുടക്കം മുതൽ ഇവർ ശ്രദ്ധിച്ചിരുന്നു.

ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും തൻ്റെ സാന്നിധ്യം അറിയിച്ച ഇവർ അഭിനയിച്ച മലയാള ചിത്രം മമ്മൂട്ടി നായകനായ കസബ ആയിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട് മലയാളത്തിൽ ഉയർന്നു വന്ന വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ട ഈ മെഗാസ്റ്റാർ ചിത്രത്തിൽ വളരെ ഏറെ അഭിനയ പ്രാധാന്യം ഉള്ള വേഷം ആയിരുന്നു വരലക്ഷ്മി ചെയ്തത്.

സിനിമയിൽ മാത്രമല്ല നിരവധി തമിഴ് വെബ് സീരീസിലും ടെലിവിഷൻ സീരിയലുകളിലും നിറഞ്ഞു നിന്ന നിൽക്കുന്ന ഇവർ അടുത്തിടെ ഓൺലൈൻ ലോകത്ത് തനിക്കു പറ്റിയ അബദ്ധത്തെ കുറിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

സമൂഹ മാധ്യമങ്ങളും അതിന്റെ സാധ്യതകളും ഫലപ്രദമായി ഉപയോഗിക്കുന്ന ഇവർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ ആരോ ഹാക്ക് ചെയ്യുക ഉണ്ടായെന്ന് വെളിപ്പെടുത്തി .വെറുതെ സ്ക്രോൾ ചെയ്തു പോയപ്പോൾ വളരെ കൗതുകം തോന്നി കണ്ട ഒരു ലിങ്കിൽ താൻ ക്ലിക്ക് ചെയ്‌തെന്നും അതിലൂടെ തൻ്റെ ഫെയിസ് ബുക്കും ട്വിറ്ററും ഹാക്കർമാരുടെ കൈകളിൽ ആയെന്നും അവർ അഭിപ്രായപ്പെട്ടു.

അതുകൊണ്ട് ആരും പുറമേ കാണുന്ന കാഴ്ചകളിൽ അഭിമതരായി സോഷ്യൽ മീഡിയയെ പൂർണ മായി വിശ്വസിക്കരുത്. ചിലപ്പോൾ അത് വലിയ ബാധ്യത ആയി മാറിയേക്കാം. ഒരുപാട് കഷ്ടപ്പെട്ടതിനു ശേഷമാണ് തനിക്ക് തൻ്റെ പ്രൊഫൈലിന് മേലുള്ള നിയന്ത്രണം തിരികെ ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published.