കാഴ്ചക്കാരെ ഞെട്ടിച്ച് രസ്ന പവിത്രന്റെ ഫോട്ടോ ഷൂട്ട്…ഈ ചിത്രങ്ങൾക്ക് എരിവ് അൽപ്പം കൂടുതലാണ്

ശ്രദ്ധിക്കപ്പെടണമെങ്കിൽ കുറച്ചൊക്കെ ഗ്ലാമറസ് ആകണം എന്ന തോന്നൽ ഉള്ളത് കൊണ്ടാകാം പല മെയിൻ സ്ട്രീം താരങ്ങളും എക്സ്പോസ്ഡ് ആയിട്ടുള്ള ചിത്രങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും പങ്കെടുക്കുന്നത്.

ഒരുപക്ഷെ കാഴ്ചക്കാരുടെ സിരകളിൽ അഗ്നി പടർത്തി വിട്ടാല്‍ മാത്രമേ തങ്ങൾക്ക് ഈ മാറിയ കാലത്ത് പിടിച്ചു നില്ക്കാൻ കഴിയൂ എന്ന ഉത്തമമായ ബോധ്യം ഉള്ളതുകൊണ്ട് തന്നെ മിക്ക താരങ്ങളും ഈ വഴി തന്നെ തിരഞ്ഞെടുക്കുന്നു. അത് തന്നെ ആണ് ഒരു പരിധി വരെ ശരിയും. മാറിക്കൊണ്ടിക്കുന്ന പുതിയ കാലത്തിന് ഒപ്പം സഞ്ചരിക്കുവാൻ പലരും ശ്രമിക്കുന്നു എന്ന് മാത്രം.

അടുത്തിടെ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളിലൂടെ നാടൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ യുവ നടി ആണ് രസ്ന പവിത്രൻ. ഇവർ കഴിഞ്ഞ ദിവസ്സം ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി ചില ചിത്രങ്ങൾ പങ്ക് വച്ചിരുന്നു. നാടൻ വേഷങ്ങളിൽ മാത്രം കണ്ട ഒരു താരത്തിന്റെ പുതിയ മേക്ക് ഓവർ പലരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ചിത്രങ്ങളൊക്കെയും വളരെ വേഗം വയറൽ ആയി. പ്രശസ്ത ഫോട്ടോ ഗ്രാഫർ അനു ലാൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 2020 ൽ എടുത്ത ചിത്രങ്ങളാണ് ഇവയൊക്കെ എന്നും താരം പറയുന്നു. ഈ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത തനിക്കൊഴികെ മറ്റെല്ലാവർക്കും കോവിഡ് പോസിറ്റിവ് ആയെന്നും താൻ മാത്രമാണ് അതിൽ നിന്നും രക്ഷപെട്ടതെന്നും അവർ ചിത്രത്തിനോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയവയാണ് രസ്നയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഊഴം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ സഹോദരിയുടെ വേഷം ചെയ്തത് രാസ്നാ പവിത്രൻ ആയിരുന്നു. തെരിയാമ ഉന്നൈ കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിൽ നായികാ ആയി അഭിനയിച്ച അവർ തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രീതിക്ക് പാത്രമായി.

Leave a Reply

Your email address will not be published.