മമ്മൂട്ടി ഒരു സിനിമാക്കാരൻ അല്ല, നല്ല മനുഷ്യനാണ്… അദ്ദേഹത്തിന് എല്ലാവരോടും സ്നേഹമാണ്… അത് ജാഡയല്ല… അദ്ദേഹത്തിന്‍റെ മാനറിസമാണ്… ബൈജു…

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് നടൻ ബൈജു. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ബൈജു നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒപ്പം ഉള്ള അനുഭവങ്ങളെ കുറിച്ച് ബൈജു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്. 1981 ലാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ ബലൂൺ എന്ന സിനിമയുടെ ഡബ്ബിങ് നടക്കുകയായിരുന്നു. മുകേഷ് ആയിരുന്നു ആ ചിത്രത്തിലെ നായകൻ. മമ്മൂട്ടിയും ഒരു പ്രധാനപ്പെട്ട വേഷം അഭിനയിക്കുന്നുണ്ടായിരുന്നു.

ആ ചിത്രത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടി താനും ഡബ്ബ് ചെയ്തിരുന്നു. ഡബ്ബ് ചെയ്യാനാണ് അവിടെ പോയത്. അന്ന് സംസാരിക്കാൻ പറ്റിയില്ല. മറ്റൊരു ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ കാണുന്നത്. അന്ന് 15 ദിവസത്തോളം ഒരുമിച്ചുണ്ടായിരുന്നു. അന്ന് താന്‍ ഒരു  പയ്യനായിരുന്നു. കുറച്ചു സമയം സംസാരിച്ചു. പിന്നീട് അഭിനയിക്കുന്ന പടം മുദ്രയാണ്. വടക്കൻ വീരഗാഥ കഴിഞ്ഞാണ് മമ്മൂട്ടി ആ ചിത്രത്തിലെത്തുന്നത്.

Screenshot 711

അന്ന് ബീച്ചിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ താൻ കോസ്റ്റ്യൂം ഇട്ട് നിലത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടി വന്ന് തോളിൽ തട്ടി എണീക്കാൻ പറഞ്ഞു. ഒരിക്കലും നിലത്തിരിക്കരുത് എന്ന് പറഞ്ഞു. കൊസ്ട്യൂമിനോട് ആദരവു കാണിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പിന്നീട് കാണുന്നത് കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. അന്ന് എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ താൻ കസേരയിൽ കാലു കയറ്റി വച്ചിരുന്നു. മമ്മൂട്ടി മുട്ടിന് അടിച്ചിട്ട് കസേരയിൽ കാല് വച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. അപ്പോള്‍ അവിടെ മുതിർന്നവർ ഒരുപാട് പേർ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ മമ്മൂട്ടിയോടൊപ്പം വലുതും ചെറുതുമായ വേഷങ്ങൾ അഭിനയിച്ചു.

ഒരുപാട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും തമ്മിൽ കാണുമ്പോൾ മമ്മൂട്ടിക്ക് ഭയങ്കര സ്നേഹമാണ്. ആരും പറയുന്നതുപോലെ ജാഡ ഉള്ള വ്യക്തിയല്ല അദ്ദേഹം. അദ്ദേഹവുമായി അടുത്തെങ്കിൽ മാത്രമേ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാവുകയുള്ളൂ. ആ നോട്ടവും നടത്തവും ഒക്കെ അദ്ദേഹത്തിന്‍റെ മാനറിസങ്ങളാണ്. അല്ലാതെ ജാഡയല്ല. എല്ലാവരോടും സ്നേഹമാണ്. മമ്മൂട്ടി ഒരു സിനിമാക്കാരൻ അല്ല,  നല്ല ഒരു മനുഷ്യനാണ്. മമ്മൂട്ടി തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നു ബൈജു പറയുന്നു.