അടൂര്‍ നല്ല സിനിമകൾ കാണാത്തതുകൊണ്ടാണ് മോഹൻലാലിനെ ഗുണ്ടയായി തോന്നുന്നത്…. നിങ്ങള്‍ മോഹന്‍ലാലിനെ വച്ച് പടം എടുക്കണ്ട… അടൂരിനെ പരിഹസിച്ച് ധർമ്മജൻ ബോൾഗാട്ടി…

അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ നല്ലവനായ ഗുണ്ട എന്ന് പ്രയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഓരോ ദിവസം പിന്നിടുമ്പോഴും നിരവധി പേരാണ് അടൂരിന്റെ ഈ പരാമർശനത്തിനെതിരെ വിമർശനവുമായി രംഗത്തു വരുന്നത്. ഏറ്റവും ഒടുവിൽ അടൂരിനെ വിമർശിച്ച് കുറുപ്പ് പങ്കു വച്ചത് നടൻ ധർമ്മജൻ ബോൾഗാട്ടിയാണ് . അടൂർ ഗോപാലകൃഷ്ണനോട് രണ്ടു വാക്ക് പറയണം എന്ന് തോന്നിയതു കൊണ്ടാണ് താൻ ഈ പോസ്റ്റ് പങ്കു വയ്ക്കുന്നത് എന്ന ആമുഖത്തോടെയാണ് ധർമ്മജന്റെ കുറുപ്പ് തുടങ്ങുന്നത്.

മോഹൻലാൽ എന്ന നടൻ തങ്ങളെ സംബന്ധിച്ച് വലിയ ആളാണ്. അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിൻറെ നല്ല സിനിമകൾ കണ്ടിട്ടില്ല , അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. മോഹൻലാലിനെ ഗുണ്ടയാട്ട് കാണുന്ന അടൂരിനോട് തങ്ങൾക്ക് അഭിപ്രായം ഇല്ല. മോഹൻലാൽ സാധാരണക്കാരനായി അഭിനയിച്ച ഒരുപാട് സിനിമകൾ ഉണ്ട്. ഏയ് ഓട്ടോ , ടിപി ബാലഗോപാലൻ എം എ , വെള്ളാനകളുടെ നാട് , കിരീടം തുടങ്ങി ഒരുപാട് സിനിമകൾ . അടൂരിന് മോഹൻലാൽ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും. എന്നാല്‍ തങ്ങൾക്ക് ആര്‍ക്കും അങ്ങനെ തോന്നുന്നില്ല.

Screenshot 704
അടൂരിനോടുള്ള എല്ലാ ബഹുമാനവും വച്ചാണ് പറയുന്നത്. അടൂരിന്റെ പടത്തിൽ മോഹൻലാലിനെ അഭിനയിപ്പിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മോഹൻലാൽ എന്നും വലിയ നടനാണ് , വലിയ മനുഷ്യനാണ്. അതുകൊണ്ട് അടൂർ ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ. എന്നാല്‍ മോഹൻലാലിനെതിരെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും ധർമ്മജൻ ആവശ്യപ്പെട്ടു.