ആ പയ്യന്‍ കയ്യിൽ കയറി പിടിച്ചു.. ആകെ സ്റ്റക്ക് ആയിപ്പോയി.. കൈ പിടിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചു…. ട്രയിനില്‍ വച്ചുണ്ടായ ദുരഃനുഭവം പങ്ക് വച്ച് ശ്രീവിദ്യ മുല്ലച്ചേരി…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ പോലെ സജീവമായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. യുവാക്കൾക്കിടയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രീവിദ്യ. തനിക്ക് ട്രെയിനിൽ വച്ച് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. എറണാകുളത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയാണ് നടിക്ക് മോശം അനുഭവം നേരിട്ടത്.

വെറുതെ ഒരു ഷോയ്ക്ക് ഒരു ഗിത്താറും പിടിച്ച് തൊപ്പിയും വെച്ച് മാസ്കും വച്ചാണ് ആ ട്രെയിനിൽ കയറിയത്. കണ്ണ് മാത്രമേ പുറത്തു കാണുന്നുണ്ടായിരുന്നുള്ളൂ. ഗിത്താർ അടുത്ത് വച്ചാണ് ഇരുന്നത്. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മുമ്പിൽ ഒരു പയ്യൻ വന്നിരുന്നു. അയാൾ വല്ലാതെ തുറിച്ചു നോക്കി. കണ്ണ് മാത്രമേ പുറത്തു കാണാനാകുമായിരുന്നുള്ളൂ. എങ്കിലും വല്ലാത്ത ഭയം തോന്നി. ഈ അവസ്ഥ അടുത്തിരുന്ന ഒരു ചേട്ടന് മനസ്സിലായി. ആ പയ്യനോട് സീറ്റ് എവിടെയാണെന്ന് അദ്ദേഹം തിരക്കി. എന്നാൽ ആ പയ്യൻ അദ്ദേഹത്തിന് മറുപടി നൽകാൻ തയ്യാറായില്ല. പിന്നീട് അവൻ തന്നോട് ശ്രീവിദ്യ അല്ലെ എന്ന് ചോദിച്ചു. കണ്ണു മാത്രം പുറത്തു കാണുന്ന തന്നെ അവൻ മനസ്സിലാക്കിയല്ലോ എന്നാണ് അപ്പോൾ ചിന്തിച്ചത്.

Screenshot 700

ഭയങ്കര ഇഷ്ടമാണ് മാസ്ക് മാറ്റുമോ എന്ന് ചോദിച്ചു. ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ആണല്ലോ എന്ന് കരുതി മാസ്ക് മാറ്റി,  അയാളെ നോക്കി ഒന്ന് ചിരിച്ചു. ഒരു ചെറിയ പയ്യനാണ്,  കാഴ്ചയിൽ 20 വയസ്സ് മാത്രമേ തോന്നുമായിരുന്നുള്ളൂ. ഒരു ഫോട്ടോ എടുത്താൽ പോകുമെന്നാണ് കരുതിയത്.

‘വീട്ടിൽ വന്നിരുന്നു,  ശ്രീവിദ്യ അവിടെ ഉണ്ടായിരുന്നില്ല, ശ്രീവിദ്യയെ ഭയങ്കര ഇഷ്ടമാണ്.  കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്’ ആ പയ്യൻ പറഞ്ഞു. പിന്നീട് കയ്യിൽ കയറി പിടിച്ചു. ശരിക്കും സ്റ്റക്ക് ആയിപ്പോയി. കൈ പിടിച്ചു ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോൾ തള്ളി മാറ്റി. പിന്നീട് അവൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. വല്ലാതെ ഭയവും പേടിയും തോന്നി. അവിടെ ഉണ്ടായിരുന്ന എല്ലാവരും പിന്നീട് തന്നെ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന്  ശ്രീവിദ്യ.