ഇനി ഈ ചർച്ച ഒഴിവാക്കാം… അപർണ്ണ അത് കൃത്യമായി തന്നെ ഹാൻഡിൽ ചെയ്തു…. വിനീത് ശ്രീനിവാസൻ…

ശ്യാം പുഷ്കറിന്റെ തിരക്കഥയിൽ വിനീത് ശ്രീനിവാസൻ അപർണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന തങ്കം എന്ന ചിത്രത്തിലെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളജിൽ എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ ആ ക്യാമ്പസിനു വരുത്തി വെച്ച നാണക്കേട് ചില്ലറയല്ല. വേദിയിലിരിക്കുകയായിരുന്ന അപർണ്ണയ്ക്ക് പൂ നൽകാനായി എത്തിയ ലോ കോളേജിലെ ഒരു വിദ്യാർഥി അവരുടെ കയ്യിൽ കയറി പിടിക്കുകയും തോളിൽ കയ്യിട്ടു സെൽഫി എടുക്കാൻ ശ്രമിച്ചു. എന്നാൽ വിദ്യാർഥിയുടെ ഭാഗത്ത് നിന്നുള്ള ഈ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ നടി ഉടൻ തന്നെ അതിൽ നിന്നും ഒഴിഞ്ഞു മാറി. ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനം ആണ് ഉയർന്നു വന്നത്. ഒടുവിൽ കോളേജ് യൂണിയൻ അപർണയോട് പരസ്യമായി ക്ഷമ ചോദിച്ചു. പിന്നീട് അന്വേഷണ വിധേയമായി വിഷ്ണു ശങ്കർ എന്ന ഈ  വിദ്യാർത്ഥിയെ ഏഴു ദിവസത്തേക്ക് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഇതുവരെ വിഷ്ണു ശങ്കറിനെ ക്ലാസ്സിൽ തിരിച്ചെടുത്തിട്ടില്ല. അന്ന് അവരുടെ ഒപ്പം വിനീത് ശ്രീനിവാസനും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വ്യക്തമാക്കുകയാണ് വിനീത് ശ്രീനിവാസൻ. പ്രമോഷന്റെ ഭാഗമായി മറ്റൊരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നടൻ പ്രതികരിച്ചത്.

Screenshot 687

അപർണ ആ സ്പോട്ടിൽ വളരെ കൃത്യമായി തന്നെ അത് ഹാൻഡിൽ ചെയ്തു എന്നാണ് തനിക്ക് തോന്നുന്നത് എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇനി ഒഴിവാക്കുന്നതാണ് നല്ലത്. അവിടെ അത് കഴിഞ്ഞുവെന്ന് വിനീത് ശ്രീനിവാസൻ  അഭിപ്രായപ്പെട്ടു.