രവി വർമ്മ ചിത്രം പോലെ പട്ടുചേല ഉടുത്ത് സർവാഭരണ വിഭൂഷിതയായി ഹണി റോസ്

ഹണി റോസ് വർഗീസ് എന്ന ഹണി റോസിനെ മലയാളികൾ എപ്പോഴോ നെഞ്ചോട് ചേർത്തു കഴിഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമകളിൽ ഈ തൊടുപുഴക്കാരി കടന്നു ചെല്ലാത്ത ഭാഷകൾ വിരളമാണ്. വിനയൻ സംവിധാനം നിർവഹിച്ച ബോയ് ഫ്രണ്ട് ആയിരുന്നു ആദ്യ ചിത്രം. പക്ഷെ ഈ നടിയുടെ കാലിബർ മലയാളികൾ അറിഞ്ഞത് ട്രിവാൻഡ്രം ലോഡ്ജ് എന്ന വീ കെ പ്രകാശ് ചിത്രത്തിലൂടെ ആണ്.

അതിലെ കഥാപാത്രമായ ധ്വനി നമ്പിയാർ എന്ന സ്‌ക്രീൻ നെയിം അവർ പിന്നീട് സ്വീകരിച്ചതുപോലും ആ കഥാപാത്രം അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം വിളിച്ചോതുന്നു. ബോൾഡ് എന്നതിനൊപ്പം വശ്യമായ സ്ത്രീ സൗന്ദര്യം കൂടി ചേരുംപടി ചേരുമ്പോൾ അത് ഹണി റോസ് ആകും.

2005 മുതൽ ചലച്ചിത്ര ലോകത്ത് സജീവമായ ഇവർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ഉള്ള നടി എന്ന് പേര് കേട്ടവരാണ്. മലയാളം പോലെ തന്നെ മറ്റ് ഭാഷകളിലും തന്റേതായ ഒരു ഇടം നേടിയെടുക്കാൻ വളരെ ചെറിയ കാലത്തിനുള്ളിൽ ഇവർക്ക് കഴിഞ്ഞു.

ഒരേ സമയം അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രവും ഗ്ലാമർ വേഷങ്ങളും കൈയ്യടക്കത്തോടെ ചെയ്യുന്നതിൽ ഇവർക്കുള്ള കഴിവും അപ്രമാദിത്വവും എടുത്തു പറയേണ്ടത് തന്നെ. കണ്ണുടക്കുന്ന ആകാര ഭംഗിയും പതിഞ്ഞ താളത്തിലുള്ള സംസാര ശൈലിയുമൊക്കെ ഈ നടിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിര്ത്തുന്നു.

സമൂഹമാധ്യമങ്ങളുടെ സാധ്യതയെ ബുദ്ധിപൂർവം ഉപയോഗിക്കുന്നതിൽ ഒരു കാലത്തും ഹണി റോസ് പിന്നിലല്ല. മാറിയ കാലത്തിൻറെ ആവശ്യമാണ് ഇത്തരം മാധ്യമങ്ങൾ എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് തന്നെ ഇടവേളകൾ ഇല്ലാതെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ ഇവർ എല്ലാ കാലത്തും ശ്രമിക്കാറുണ്ട്.

ട്രഡീഷണൽ ആയാലും മോഡേൺ ആയാലും ഇവർ തിരഞ്ഞെടുക്കുന്ന വേഷങ്ങൾ ആ ശരീരത്തോട് ഒട്ടിക്കിടക്കുമ്പോൾ മാറ്റ് ഇരട്ടിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത് ഹണി റോസിന്റെ ചിത്രങ്ങൾ ആയിരുന്നു. പട്ടു ചേല ഉടുത്ത് അണിഞ്ഞൊരുങ്ങിയ താരം രവി വർമ്മ ചിത്രങ്ങളെ അനുസ്മരിക്കുന്നു.

Leave a Reply

Your email address will not be published.